കൊല്ലം ബൈപാസില്‍ വാഹനാപകടം; ലോറി ഡ്രൈവര്‍ മരിച്ചു
ടിപ്പര്‍ ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്
17 March 2022 3:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്തുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും നാഷണല്‍ പെര്‍മിറ്റ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്‍ക്കും ഗുരുതര പരുക്കുകളുണ്ട്. ലോറിയുടെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. പരുക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് രണ്ട് മരണം
ആലപ്പുഴ: നൂറനാട് പണയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു (66), വിക്രമന് നായര്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
STORY HIGHLIGHTS: lorry driver died in a road accident on the kollam bypass