കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ ലോറി അപകടം; ഒരാൾ മരിച്ചു, ഗതാഗതം തടസപ്പെട്ടു
14 Oct 2022 4:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: കൊട്ടിയൂർ പാൽചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഒരാളെ പരുക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പാൽച്ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപമാണ് ലോറി മറിഞ്ഞത്.അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
കർണാടകയിൽ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഇലക്ട്രിക്ക് ലൈനിൻറെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. മാനന്തവാടിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘത്തിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
STORY HIGHLIGHTS: Lorry accident at kannur Kottiyoor Palchuram
Next Story