Top

ലോകായുക്ത ഭേദഗതി ബില്‍ കരട് രൂപം പുറത്തിറങ്ങി; ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും

മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍

21 Aug 2022 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഭേദഗതി ബില്‍ കരട് രൂപം പുറത്തിറങ്ങി; ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും
X

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ ബുധനാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. തിങ്കളാഴ്ച്ച സഭ ആരംഭിച്ചതിനു ശേഷം മൂന്നാം ദിവസം ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ലോകായുക്തയുടെ വിധി പു:നപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.

മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം. ബുധനാഴ്ച്ച ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷവും സിപിഐയും ബില്ലിനെ എതിര്‍ക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ലോകായുക്ത ഭേദഗതി ബില്‍ സംബന്ധിച്ച് ഭിന്നാഭിപ്രായമാണ് സിപിഎമ്മിനും സിപിഐക്കുമുള്ളത്. ലോകായുക്ത വിധി സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ തള്ളിക്കളയാമെന്ന ഭേദഗതിയെ സിപിഐ എതിര്‍ത്തിരുന്നു. സര്‍ക്കാരിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി ഹിയറിങ്ങ് നടത്തട്ടെ എന്നാണ് സിപിഐ നിലപാട്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകളും നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം.

STORY HIGHLIGHTS: Lokayuktha Amendment To Be Introduced In Kerala Assembly On Wednesday

Next Story