Top

'ഭരണഘടനാ സ്ഥാപനങ്ങളെ പിണറായി വിജയന്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്നു': കെ സുരേന്ദ്രന്‍

7 Feb 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭരണഘടനാ സ്ഥാപനങ്ങളെ പിണറായി വിജയന്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്നു: കെ സുരേന്ദ്രന്‍
X

ലോകായുക്ത എന്ന സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വഴി വന്‍തോതില്‍ തട്ടിപ്പ് നടത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സിപിഐ പോലും ഓര്‍ഡിനന്‍സിനെ എതിര്‍ത്തത് സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകര്‍ക്കുക വഴി വന്‍തോതില്‍ തട്ടിപ്പ് നടത്തുകയാണ് എന്ന സിപിഎമ്മിന്റെ ലക്ഷ്യം മനസിലാക്കിയതു കൊണ്ടാണ്. എന്നാല്‍ സിപിഐയെ പിണറായി വിജയന്‍ വിലയ്‌ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളില്‍ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓര്‍ഡിനന്‍സെന്ന് പകല്‍ പോലെ വ്യക്തമാണ്. ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഇടത് സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാന്‍ ബിജെപി സാധിക്കില്ല. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആദ്യത്തെ തവണ ഗവര്‍ണര്‍ക്ക് ഭരണഘടനാ വിരുദ്ധ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാതിരിക്കാമായിരുന്നു. സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബിജെപി നേരിടും. കെടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതും സിപിഎമ്മിന്റെ തന്ത്രമായിരുന്നു. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായും സുരേന്ദ്രന്‍ പറഞ്ഞു.

ലോകായുക്തഓര്‍ഡിനന്‍സ്കേരളത്തില്‍വ്യാപകമായിഅഴിമതിനടത്തുന്നതിനുള്ളപ്രോത്സാഹനവുംപച്ചക്കൊടിയുമായിമാറുമെന്ന് കോണ്‍ഗ്രസ് നേതാക്കളും കുറ്റപ്പെടുത്തി. ലോകായുക്തകുരയ്ക്കുകമാത്രമേയുള്ളൂകടിക്കുകയില്ലെന്ന്മുഖ്യമന്ത്രിഉറപ്പാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും കുറ്റപ്പെടുത്തിയിരുന്നു.

Next Story