ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി; കറുത്ത ദിനമാണെന്ന് പ്രതിപക്ഷം
വോട്ടെടുപ്പിന് തൊട്ടു മുന്‍പ് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു.
30 Aug 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.
'ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല, അന്വേഷണ സംവിധാനമാണ്. ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല.' ലോകായുക്ത ഒരു കോടതിക്ക് തുല്യമാണ് എന്ന് കരുതാന്‍ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും മന്ത്രി പി രാജീവ് സഭയില്‍ പറഞ്ഞു.
വോട്ടെടുപ്പിന് തൊട്ടു മുന്‍പ് പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. കോടതിയുടെ അധികാരത്തെ പോലും ചോദ്യം ചെയ്യുന്നതാണ് നിയമഭേദഗതിയെന്നും അതിനു കൂട്ടുനില്ക്കാന് പ്രതിപക്ഷത്തിന് സാധിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
- TAGS:
- Lokayukta Bill
- Kerala