Top

'ആള്‍ ദൈവത്തെ കാണാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു'; സംഘര്‍ഷം

14 Oct 2022 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആള്‍ ദൈവത്തെ കാണാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം
X

കോഴിക്കോട്: കായണ്ണ ചന്ദനയല്‍ ചാരുപറമ്പില്‍ ആള്‍ദൈവത്തിന്റെ ക്ഷേത്രത്തില്‍ പോയവരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. ചാരുപറമ്പില്‍ രവി എന്ന ആള്‍ ദൈവത്തെ കാണാന്‍ പോയവരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇയാളെ ബാലാവകാശ നിയമപ്രകാരം കാക്കൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഇവിടെയ്ക്ക് വരുന്ന ആളുകളെ പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ ഒരു ഓട്ടോയിലും നാല് കാറിലും വന്ന ആളുകളെ തിരിച്ചയക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

STORY HIGHLIGHTS: locals stopped visitors of god man in Perambra

Next Story