Top

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഏഴിന്: വോട്ടു ചെയ്യാന്‍ എട്ടിനം തിരിച്ചറിയല്‍ രേഖകള്‍

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും

4 Dec 2021 3:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഏഴിന്: വോട്ടു ചെയ്യാന്‍ എട്ടിനം തിരിച്ചറിയല്‍ രേഖകള്‍
X

സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകര്‍ക്ക് എട്ടിനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി.ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകള്‍.

വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം. സാമൂഹ്യ അകലവും പാലിക്കണം.

വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റില്‍ TRENDല്‍ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടുംപളള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കില്‍മട, എരുമയൂര്‍ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ക്കിടകച്ചാല്‍, മലപ്പുറം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചീനിക്കല്‍, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്,കണ്ണൂര്‍ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാര്‍ഡുകളിലാണ് ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story