തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോട്ടയത്ത് കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സിപിഐഎം
338 വോട്ടുകള്‍ക്കാണ് അനില്‍കുമാര്‍ വിജയിച്ചത്.
8 Dec 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോട്ടയം കാണക്കാരി പഞ്ചായത്തില്‍ യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. കാണക്കാരി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഒമ്പതാം വാര്‍ഡ് സിപിഐഎം പിടിച്ചെടുത്തു. കാണക്കാരിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വി ജി അനികുമാറാണ് വിജയിച്ചത്. 338 വോട്ടുകള്‍ക്കാണ് അനില്‍കുമാര്‍ വിജയിച്ചത്. എല്‍ഡിഎഫ് 622, യുഡിഎഫ് 284, ബിജെപി 60 എന്നിങ്ങനെയാണ് വോട്ടുനില.
അതേസമയം, കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. 252 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ സുനു ജോര്‍ജാണ് മാഞ്ഞൂരില്‍ വിജയിച്ചത്.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകള്‍, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്.