മണ്ണഞ്ചേരി നിലനിര്‍ത്തി യുഡിഎഫ്; ബിജെപിക്ക് 58 വോട്ട്
ജില്ലയില്‍ രണ്ട് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
18 May 2022 5:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി യുഡിഎഫ്. എംവി സുനില്‍ കുമാര്‍ വിജയിച്ചു. യുഡിഎഫിന് 581 വോട്ടും എല്‍ഡിഎഫിന് 447 വോട്ടും ബിജെപിക്ക് 58 വോട്ടും എസ്ഡിപിഐക്ക് 378 വോട്ടും നേടി. സിപിഐയുടെ സനൂപ് കുഞ്ഞുമോന്, ബിജെപിയുടെ ദീപു ചാക്കോംപള്ളി, എസ്ഡിപിഐയുടെ അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
ജില്ലയില്‍ രണ്ട് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിലാണ് ഫലം വരാനുള്ളത്. മണക്കാട് ഡിവിഷനില്‍ 69.23 ആണ് വോട്ടിങ് ശതമാനം. ആകെയുള്ള 12680 വോട്ടര്‍മാരില്‍ 8878 പേരും വോട്ട് രേഖപ്പെടുത്തി.
മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആകെയുള്ള 1719 വോട്ടര്‍മാരില്‍ 1460 പേര് വോട്ട് രേഖപ്പെടുത്തി. 84.93 ആണ് വോട്ടിങ് ശതമാനം. രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍
മണക്കാട് ഡിവിഷന് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സിപിഐഎമ്മിലെ എസ്. രാജേഷ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐഎം വള്ളികുന്നം പടിഞ്ഞാറ് ലോക്കല്‍ സെക്രട്ടറി കെ.വി. അഭിലാഷ്(എല്‍ഡിഎഫ്), യൂത്ത് കോണ്‍ഗ്രസ് ജില്ലാ നിര്‍വാഹക സമിതി അംഗം സുഹൈര്‍ വള്ളികുന്നം(യുഡിഎഫ്), ബിജെപി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ്കാട്ടൂര്(എന്‍ഡിഎ) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്പ്പറേഷന്, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര് സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.