ബിജെപിയില്‍ നിന്ന് പല്ലശ്ശന പിടിച്ചെടുത്ത് എല്‍ഡിഎഫ്; പാലക്കാട് രണ്ടിടത്തും വിജയം
ജില്ലയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് ജയം
18 May 2022 6:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: ജില്ലയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മിന്റെ കെ മണികണ്ഠന് തിരിച്ചുപിടിച്ചു.
ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎമ്മിന്റെ ബിജീഷ് കണ്ണന് വിജയിച്ചത്.കോട്ടക്കുന്നില്‍ ആകെ 793 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ ബിജീഷ് കണ്ണന് 587 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 168 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38 വോട്ടുമാണ് നേടിയത്.
കൂടല്ലൂര്‍ വാര്‍ഡില്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 114 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അതില്‍ കെ മണികണ്ഠന് 559 വോട്ടും ബിജെപിക്ക് 494 വോട്ടും യുഡിഎഫിന് 61 വോട്ടുമാണ് നേടിയത്. ഇതോടെ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു.
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്പ്പറേഷന്, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര് സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
- TAGS:
- Local Body Polls
- Palakkad
- BJP
- CPIM