ട്വന്റി ട്വന്റിക്ക് പിടിച്ചെടുക്കാനാവാതെ വെമ്പിളി; എല്‍ഡിഎഫിന് വിജയം
18 വാര്‍ഡുള്ള പഞ്ചായത്തില്‍ ട്വന്റി ട്വന്റിയാണ് ഭരിക്കുന്നത്.
18 May 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വെമ്പിളി വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ ഒ ബാബു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇവിടെ എല്‍ഡിഎഫ്. നിലവില്‍ വാർഡില്‍ യുഡിഎഫിനാണ് ഭരണം.
വാര്‍ഡ് അംഗമായിരുന്ന ജോസിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്‍ ഒ ബാബുവിന് പുറമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി പി ജോര്‍ജ്ജ്, ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി എല്‍ദോ പോള്‍ എന്നിവരാണ് മത്സരിച്ചത്.
ഇത് കോര്‍പ്പറേറ്റുകള്‍ക്കും അരാഷ്ട്രീയ വാദികള്‍ക്കും വികസന വിരോധികള്‍ക്കും എതിരായി നേടിയ രാഷ്ട്രീയ വിജയമാണെന്ന് ശ്രീനിജന് എംഎല്‍എ പ്രതികരിച്ചു.
18 വാര്‍ഡുള്ള പഞ്ചായത്തില്‍ ട്വന്റി ട്വന്റിയാണ് ഭരിക്കുന്നത്.പതിനൊന്ന് വാര്‍ഡില്‍ ട്വന്റി ട്വന്റിക്കും അഞ്ചിടത്ത് യുഡിഎഫിനും ഒരു വാര്‍ഡില്‍ എല്ഡിഫിനുമാണ് സീറ്റ്. സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്പ്പറേഷന്, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര് സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.