കൊല്ലം തേവലക്കരയിൽ ബിജെപി സിറ്റിംഗ് വാർഡ് യുഡിഎഫിന്
8 Dec 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ കൊല്ലം തേവരക്കര പഞ്ചായത്ത് നാടുവിലക്കര മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ആർഎസ്പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇടതു മുന്നണിക്കായി കല്ലുമന രാജീവന് പിള്ള, ബിജെപിക്കായി സി രാജീവ് എന്നിവരായിരുന്നു മത്സരിച്ചത്. മുന്‍ ബിജെപി അംഗം മനോജ് കുമാര്‍ അവധിയെടുക്കാതെ വിദേശത്ത് പോയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തദ്ദേശ ഉപ തെരഞ്ഞെടുപ്പിലെ വോട്ടണ്ണൽ പുരോഗമിക്കുകയാണ്. ചിതറ ഗ്രാമപഞ്ചായത്തിൽ സത്യമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. പിറവം നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിനാണ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് പിറവം നഗരസഭാ ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം കാണക്കാരി പഞ്ചായത്തിൽ യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. കാണക്കാരി പഞ്ചായത്തിലെ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റായ ഒമ്പതാം വാർഡ് സിപിഐഎം പിടിച്ചെടുത്തു. കാണക്കാരിയിൽ സിപിഐഎം സ്ഥാനാർത്ഥി ജെ അനികുമാറാണ് വിജയിച്ചത്. 338 വോട്ടുകൾക്കാണ് അനിൽകുമാർ വിജയിച്ചത്. എൽഡിഎഫ് 622, യുഡിഎഫ് 284, ബിജെപി 60 എന്നിങ്ങനെയാണ് വോട്ടുനില.
- TAGS:
- Local Body Byelection
- Kollam
- UDF
- RSP
- BJP