Top

വി സുരേന്ദ്രന്‍പിള്ളയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സുരേന്ദ്രന്‍പിള്ള നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്

19 Dec 2021 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി സുരേന്ദ്രന്‍പിള്ളയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍പിള്ളയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ്‌കുമാറാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കഴിഞ്ഞ നവംബര്‍ 24 നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സുരേന്ദ്രന്‍പിള്ളക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

പാര്‍ട്ടിയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സുരേന്ദ്രന്‍പിള്ള നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Next Story