Top

'ഒരു ലക്ഷം രൂപ തൊട്ടില്ല, കൊണ്ട് പോയത് 11 കുപ്പി മദ്യം'; മുണ്ടക്കയത്ത് ബീവറേജസ് ഔട്ട്‌ലെറ്റില്‍ സംഭവിച്ചത്

മുഖം മറിച്ചെത്തിയ യുവാക്കളാണ് മോഷണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു

26 Aug 2022 4:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ലക്ഷം രൂപ തൊട്ടില്ല, കൊണ്ട് പോയത് 11 കുപ്പി മദ്യം; മുണ്ടക്കയത്ത് ബീവറേജസ് ഔട്ട്‌ലെറ്റില്‍ സംഭവിച്ചത്
X

കോട്ടയം: മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ലറ വില്‍പ്പനശാലയില്‍ മോഷണം. 11 കുപ്പി മദ്യമാണ് മോഷണം പോയത്. മുഖം മറിച്ചെത്തിയ യുവാക്കളാണ് മോഷണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി പൊലീസില്‍ വിവരം നല്‍കിയത്. സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം, ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയോളം ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളില്‍ ഇല്ല. ഇക്കാരണത്താല്‍ മദ്യം മാത്രമായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്നതാണ് പൊലീസിന്റെ വിലയിരുത്തല്‍.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

STORY HIGHLIGHTS: Liquor bottle stolen from beverages outlet's retail outlet

Next Story