തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് അപകടം; 19 പേര്‍ക്ക് പരിക്ക്
17 Oct 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ആപകടം. ജോലിക്കിടെ എത്തിയ കനത്ത മഴയെ തുടര്‍ന്ന് തൊഴിലാളികള്‍ സമീപത്തുള്ള ഷെഡില്‍ കയറി നില്‍ക്കുന്നതിനിടെയാണ് മിന്നലേറ്റത്.
ഇടിമിന്നലേറ്റു പലരും നിലത്തുവീണു. മാളിയേക്കല്‍ മിനി സാജു, തോമ്പ്രയില്‍ അന്നമ്മ കുര്യന്, തോമ്പ്രയില്‍ അന്നമ്മ വര്‍ഗീസ്, പേച്ചേരി ബേബി അശോകന്, കുറ്റിക്കോട് മേരി ജോസ്, മാനാം കുഴി ബീന ബേബി, പൊടിയിട കൗസല്യ വാസു, വലിയകണ്ടത്തില്‍ മിനി, നെല്ലിക്കാക്കുടി മറിയാമ്മ ഔസേപ്പ്, പേച്ചേരി ഉഷ, വലിയപറമ്പില്‍ ഷീജ ജിബി, പതിച്ചേരിയില്‍ ഷൈനി ജോയ്, അക്കരക്കാരന്‍ വനജ തിലകന്, ആച്ചേരിക്കുടിയില് ബീന തങ്കച്ചന്, കല്ലുപാലം ലിഡിയ മാര്ട്ടിന്, പൂന്നക്കുഴിയില് ത്രേസ്യാമ്മ ജോസ്, വടക്കന്‍ ലിസി റപ്പായി, പന്തീരായിത്തടത്തില് ലീലാമ്മ മാര്‍ക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ ഇഞ്ചിക്കാലായില് ബിന്ദു മുരളിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് പിന്നില്‍ പൊള്ളലേറ്റ നിലയിലാണ് ബിന്ദു മുരളി. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുകയായിരുന്നു.
- TAGS:
- Rain Kerala
- Thunderstor