കൊല്ലത്ത് നേരിയ ഭൂചലനം; ആളപായമില്ല
പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളിലാണ് ഭൂചലനമുണ്ടായത്.
5 April 2022 7:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളിലാണ് ഭൂചലനമുണ്ടായത്. രാത്രി 11.36നാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍.
പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും 20, 40 സെക്കന്‍ഡ് വരെ ഭൂചലനമുണ്ടായെന്നുമാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
STORY HIGHLIGHTS: Light Earthquake in Kollam
Next Story