Top

വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി; ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഇന്ത്യന്‍ കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി

19 Jan 2023 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി; ഇന്ത്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
X

തൃശൂര്‍: തൃശൂർ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്ത്യന്‍ കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്.

തുടര്‍ച്ചയായ പരാതികള്‍ ലഭിച്ചിട്ടും കോഫി ഹൗസിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാത്ത കോഫി ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

STORY HIGHLIGHTS: License of Indian Coffee House suspended in thrissur

Next Story