Top

'ദിലീപിനെതിരെ തലശ്ശേരി മജിസ്ട്രേറ്റിന് പരാതി കൊടുത്തു'; അന്ന് കേസാക്കാൻ ജഡ്ജ് തയ്യാറായില്ലെന്ന് ലിബേര്‍ട്ടി ബഷീര്‍

പണമിറക്കിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

16 July 2022 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിലീപിനെതിരെ തലശ്ശേരി മജിസ്ട്രേറ്റിന് പരാതി കൊടുത്തു; അന്ന് കേസാക്കാൻ ജഡ്ജ് തയ്യാറായില്ലെന്ന് ലിബേര്‍ട്ടി ബഷീര്‍
X

കൊച്ചി: ദിലീപിനെതിരായ കേസ് ഭാവിയില്‍ ഇല്ലാതാക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിനിമ നിർമ്മാതാവ് ലിബേര്‍ട്ടി ബഷീര്‍. പൊലീസ് വിളിച്ചപ്പോൾ പോകാൻ സാധിച്ചില്ല. ഇങ്ങനെയുള്ള വാർത്തകൾ പുറത്ത് വരുന്നതിൽ അതിശയം ഇല്ല. 2017ല്‍ ജാമ്യം കിട്ടിയപ്പോള്‍ തന്നെ ദിലീപ് തന്റെ പേര് ഹൈക്കോടതിയില്‍ കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ആ കേസ് കെട്ടിച്ചമച്ചതായിരുന്നു. പണമിറക്കിയിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ ദിലീപിനെതിരെ ഒരു മാനഹാനി കേസ് കൊടുത്തിട്ട് ആ കേസ് എടുക്കാൻ ജഡ്ജ് തയ്യാറായിട്ടില്ലെന്നും ലിബേര്‍ട്ടി ബഷീർ പറഞ്ഞു.

മൂന്ന് വര്‍ഷം ശിക്ഷ വരുന്ന കുറ്റമാണിത്. വന്ന ഫോൺ ഏതാണെന്നും എത്തിയ ഫോണ്‍ ഏതാണെന്നും അറിയണം. 469 വകുപ്പ് പ്രകാരമുള്ള ഫോര്‍ജറിങ്ങാണിത്. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ കണ്ടെത്തണമെന്നും എം വി നികേഷ് കുമാർ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് നിര്‍മ്മിച്ചതെന്നാണ് സൂചന. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ്, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ചു വാര്യര്‍, പ്രമോദ് രാമന്‍, വേണു, ടി ബി മിനി, സ്മൃതി എന്നിവരുടെ പേരിലാണ് വാട്സ്ആപ്പ് ചാറ്റുകള്‍ ഉണ്ടാക്കിയത്.

ഷോണ്‍ ജോര്‍ജ് എന്നയാളുടെ ഫോണില്‍ നിന്നും വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. 'ദിലീപിനെ പൂട്ടണം' എന്നു പേരിട്ടിരിക്കുന്ന ഗ്രൂപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിആര്‍ ടീം 2017ലാണ് ഗ്രൂപ്പ് നിര്‍മ്മിച്ചതെന്ന് സൂചനയുണ്ട്.

നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഇക്കാര്യം അദ്ദേഹത്തോട് സ്ഥിരീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പേരുകള്‍ മനപൂര്‍വ്വം മലയാളത്തിലാണ് സേവ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHTS: Liberty Basheer Says he Filed A Complaint Against Dileep in Thalassery Magistrate

Next Story