Top

'ഇപിയെ കൊല്ലാൻ ക്രിമിനലുകളെ അയച്ചത് കെ സുധാകരനെന്ന് ബിആർഎം ഷഫീർ'; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത്

എൽഡിഎഫ് കൺവീനർ ഇപി ജയരാനെ കൊല്ലാൻ ആളെ അയച്ചത് കെ സുധാകരനാണെന്ന് കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവ് ബിആർഎം ഷഫീർ പറഞ്ഞു

14 Jun 2022 10:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇപിയെ കൊല്ലാൻ ക്രിമിനലുകളെ അയച്ചത് കെ സുധാകരനെന്ന് ബിആർഎം ഷഫീർ; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത്
X

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാനെ കൊല്ലാൻ ആളെ അയച്ചത് കെ സുധാകരനാണെന്ന കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എഎച് ഹഫീസ്. സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയതായി എഎച് ഹഫീസ് അറിയിച്ചു.

എൽഡിഎഫ് കൺവീനർ ഇപി ജയരാനെ കൊല്ലാൻ ആളെ അയച്ചത് കെ സുധാകരനാണെന്ന് കോൺഗ്രസ്സിന്റെ ഔദ്യോഗിക വക്താവ് ബിആർഎം ഷഫീർ പറഞ്ഞു. മനോരമയുടെ കൗൺഡർ പോയിൻ്റ് ചർച്ചയിൽ ആയിരുന്നു ബിആർഎം ഷഫീറിന്റെ വെളിപ്പെടുത്തൽ. 'കെ സുധാകരൻ എങ്ങനെയുണ്ടെന്ന് ഇപി ജയരാജനോട് ചോദിച്ചാൽ അദ്ദേ​ഹം മുടി ഒന്ന് തടവി തരും. കെ സുധാകരനോട് കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് ജയരാജൻ പറഞ്ഞു തരും' എന്നതായിരുന്നു ഷഫീറിന്റെ വെളിപ്പെടുത്തൽ.

സർക്കാരിനെ അട്ടിമറിക്കാനുള്ള സമരങ്ങളിൽ മാത്രമല്ല, സഖാക്കളെ കൊല്ലാനും ആർഎസ്എസുമായി കൈകോർക്കാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സാണ് സുധാകരനെന്ന് എഎ റഹീം പറഞ്ഞു. ഇപി യെ കൊല്ലാൻ ശ്രമിച്ചത് തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, ഇന്നലെ സഖാവ് പിണറായിക്കു നേരെ ക്രിമിനലുകളെ പറഞ്ഞയച്ചത് വിമാനത്തിൽ. കേരളം ഒരിക്കലും മറക്കാത്ത,കൊടും ക്രൂരതയുടെ പര്യായമാണ് ഇന്നത്തെ കെ പിസിസി അധ്യക്ഷൻ എന്ന് എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.





STORY HIGHLIGHTS: Letter to the Chief Minister and the Chief of Police requesting re-investigation About EP Jayarajan's Attempt To Murder

Next Story