Top

'മേയര്‍ ആര്യാ രാജേന്ദ്രനെ മാത്രമേ ചാനലിലൂടെ കാണുന്നുള്ളൂ, സിപിഐഎം വളര്‍ത്തിയതാണ്, തളര്‍ത്താനാണെങ്കില്‍ നേരത്തെ ആകാമായിരുന്നു'; വൈകാരിക പ്രതികരണം

മാവേലിക്കര എംഎല്‍എ അരുണ്‍ നേരത്തെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ ചൂണ്ടികാട്ടിയാണ് മേയര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

11 Nov 2022 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേയര്‍ ആര്യാ രാജേന്ദ്രനെ മാത്രമേ ചാനലിലൂടെ കാണുന്നുള്ളൂ, സിപിഐഎം വളര്‍ത്തിയതാണ്, തളര്‍ത്താനാണെങ്കില്‍ നേരത്തെ ആകാമായിരുന്നു; വൈകാരിക പ്രതികരണം
X

തിരുവനന്തപുരം: മേയര്‍ ചുമതലയില്‍ നിന്നും വീഴ്ത്താന്‍ സിപിഐഎമ്മില്‍ തന്നെ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം തള്ളി ആര്യാ രാജേന്ദ്രന്‍. സിപിഐഎം കൗണ്‍സിലര്‍മാര്‍ അങ്ങനെ ആഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ആര്യാ രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പ്രതികരിച്ചു. പാര്‍ലമെന്ററി രംഗത്ത് മാത്രം പ്രവര്‍ത്തിക്കണം എന്ന് ശീലിപ്പിച്ച പാര്‍ട്ടിയല്ല തങ്ങളുടേതെന്നും മേയര്‍ കൂട്ടിചേര്‍ത്തു. മേയറെ ചുമതലയില്‍ നിന്നും നീക്കാന്‍ പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണോ വിവാദമായ കത്ത് പുറത്ത് വന്നത് എന്ന ചോദ്യത്തോടായിരുന്നു വികാരഭരിതമായ മേയറുടെ പ്രതികരണം.

'ഇന്ന് മേയറായി ഇരിക്കുന്ന ആര്യാ രാജേന്ദ്രനെ മാത്രമേ ചാനലിലൂടെ നിങ്ങള്‍ കാണുന്നുള്ളൂ. അതിന് മുന്‍പും ആര്യാ രാജേന്ദ്രനെ വളര്‍ത്തികൊണ്ടുവന്ന പാര്‍ട്ടിയാണ് സിപിഐഎം. അത് എല്ലാകാലത്തും എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. അങ്ങനെ തളര്‍ത്തികളയാനാണെങ്കില്‍ തളര്‍ത്തി കളയാമായിരുന്നില്ലേ. അങ്ങനെ തളര്‍ത്തി കളയുന്ന പാര്‍ട്ടിയല്ല ഈ പാര്‍ട്ടി. അത്ര തന്നെ പ്രാധാന്യം എന്റെ ജീവിതത്തിലുണ്ടെന്ന് വളരെ വൈകാരികമായി പറയുകയാണ്.' ആര്യാ പറഞ്ഞു.

മാവേലിക്കര എംഎല്‍എ അരുണ്‍ നേരത്തെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ ചൂണ്ടികാട്ടിയാണ് മേയര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

'എംഎല്‍എ അരുണ്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി എന്താണെന്ന് സൂചിപ്പിച്ചിരുന്നു. പഠിക്കാന്‍ കഴിയാതിരുന്ന സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പഠിച്ച് മുന്നിലേക്ക് വന്നതാണ് താന്‍ എന്ന് മാവേലിക്കര എംഎല്‍എ അരുണ്‍ പറയുകയുണ്ടായി. അങ്ങനെയല്ലെങ്കിലും മറ്റൊരു ഭാഗം എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. പണ്ട് മഴ പെയ്താല്‍ വെള്ളം കയറുന്ന വീട്ടില്‍ നിന്നും സാധാരണ കൂലിപ്പണിക്കാരന്റെ മകളെയാണ് പാര്‍ട്ടി ഈ നഗരസഭയുടെ മേയറായി ചുമതലയേല്‍ക്കണമെന്ന് തീരുമാനിച്ചത്. അന്ന് പാര്‍ട്ടി തീരുമാനിച്ച മറ്റൊരു കാര്യമുണ്ട്, ആ വീട്ടില്‍ നിന്നും നല്ല അടച്ചുറപ്പുള്ള വീട്ടില്‍ ആ പെണ്‍കുട്ടിയും കുടുംബവും ജീവിക്കണം എന്ന്. അങ്ങനെ വളര്‍ത്തികൊണ്ടുവന്നയാളാണ് ആര്യാ രാജേന്ദ്രന്‍. ഇന്ന് മേയറായി ഇരിക്കുന്ന ആര്യാ രാജേന്ദ്രനെ മാത്രമേ ചാനലിലൂടെ നിങ്ങള്‍ കാണുന്നുള്ളൂ. അതിന് മുന്‍പും ആര്യാ രാജേന്ദ്രനെ വളര്‍ത്തികൊണ്ടുവന്ന പാര്‍ട്ടിയാണ് ഈ പാര്‍ട്ടി എന്ന കാര്യം എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടാവും. അങ്ങനെ തളര്‍ത്തികളയാനാണെങ്കില്‍ തളര്‍ത്തികളയാമായിരുന്നില്ലേ. അങ്ങനെ തളര്‍ത്തി കളയുന്ന പാര്‍ട്ടിയല്ല ഈ പാര്‍ട്ടി. അത്ര തന്നെ പ്രാധാന്യം എന്റെ ജീവിതത്തിലുണ്ടെന്ന് വളരെ വൈകാരികമായി പറയുകയാണ്.' മേയര്‍ വിശദീകരിച്ചു.

Story Highlights:letter controversy Mayor arya rajendran about cpim

Next Story