നിയമന കത്ത് വിവാദം; ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്കെതിരെയാണ് അതുകൊണ്ട് മേയറാണ് ഇക്കാര്യത്തില്‍ മറുപടിയ പറയേണ്ടതെന്ന് കോടതി
10 Nov 2022 6:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നിയമന കത്ത് വിഷയത്തില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തോ എന്ന് ചോദിച്ച കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വ്യക്തമാക്കി.
കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മേയര്‍ അടക്കമുള്ള എതിര് കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയക്കും.
ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്കെതിരെയാണ് അതുകൊണ്ട് മേയറാണ് ഇക്കാര്യത്തില്‍ മറുപടിയ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മേയര്‍ക്ക് അടക്കം നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹര്‍ജി 25ന് വീണ്ടും പരിഗണിക്കും.
Story Highlights: Letter Controversy High Court Notice To Mayor Arya Rajendran