പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയിലെ സ്വകാര്യ കോളേജില്‍ പുലി
30 Dec 2021 8:50 AM GMT
അഭിനന്ദ് ബി.സി

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ സ്വകാര്യ കോളേജില്‍ പുലിയുടെ സാന്നിധ്യം. കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുനിയം പുത്തൂരിലെ കോളേജിലാണ് പുലിയെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് പുള്ളുപ്പുലി കോളേജ് വളപ്പിനുള്ളിലെല രണ്ട് നായ്ക്കളെ കടിച്ചു കൊന്നിരുന്നു.
കോളേജധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ പുലിയെ കാണുന്നുണ്ടെന്നാണ് പ്രദേശവാസികളും പറയുന്നത്. പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വെച്ചിട്ടുണ്ട്.
ഇതിനിടെ പത്തനംതിട്ട ആങ്ങമൂഴിയില്‍ നിന്ന് പിടികൂടിയ പുലി ചത്തു. പിടികൂടുമ്പോള്‍ പുലിയുടെ ഇടത് കാലില്‍ മുള്ളന്‍പന്നിയുടെ മുള്ള് തറച്ചിരുന്നു. ഇത് കഴിഞ്ഞദിവസം തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി ശരീരത്തിലുണ്ടായിരുന്ന മുള്ള് തറച്ചുള്ള മുറിവ് പഴുത്ത് ആരോഗ്യനില മോശമായിരുന്നു.കഴിഞ്ഞദിവസം മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് പരിക്കേറ്റ നിലയില്‍ പുലിയെ കണ്ടത്തിയത്. അവശനിലയിലായിരുന്നു പുലി. ഉടന്‍ തന്നെ നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. വനപാലകരെത്തി വലവിരിച്ച് പിടിച്ച ശേഷം പുലിയെ കൂട്ടിലേക്ക് മാറ്റുകയായിരുന്നു.