Top

പുലിക്കുഞ്ഞുങ്ങൾക്കായി അമ്മപ്പുലിയെത്തും; കൂട് സ്ഥാപിച്ച് വനം വകുപ്പ്

9 Jan 2022 4:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുലിക്കുഞ്ഞുങ്ങൾക്കായി അമ്മപ്പുലിയെത്തും; കൂട് സ്ഥാപിച്ച് വനം വകുപ്പ്
X

പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ നിന്നു കണ്ടെത്തിയ പുലിക്കുട്ടികളുടെ അമ്മപ്പുലിയെ തിരഞ്ഞ് വനംവകുപ്പ്. പുലിയെ പിടികൂടാനായി സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുട്ടികളെ കണ്ടെത്തിയ വീട്ടിലാണ് കൂട് വെച്ചിരിക്കുന്നത്. പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വര്‍ഷത്തോളമായി ആള്‍ത്താമസമില്ലാത്തതാണ്.

നാട്ടുകാരന്‍ കൂടിയായ പൊന്നന്‍ ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി ഇന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നന്‍ തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായില്ല. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. ധോണി വനമേഖലയും ചിക്കുടി മലയും ഇതിനു സമീപത്താണ്. ഇതിനാല്‍ തന്നെ അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍. പുലിക്കുഞ്ഞുങ്ങളെ ആദ്യം ഡിഎഫ് ഒ ഓഫീസിലേക്കും പിന്നീട് പാലക്കാട് മൃഗാശുപത്രിയിലേക്കും മാറ്റി. തള്ള പുലിയേ കൂടുവെച്ചു പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി.

Next Story