Top

സംസ്ഥാന സർവകലാശാലകളുടെ ചാൻസിലർ സ്ഥാന നീക്കം; ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം രാഷ്ട്രപതിക്ക് അയക്കാമെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് ഉപദേശത്തിൽ പറയുന്നു

6 Jan 2023 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന സർവകലാശാലകളുടെ ചാൻസിലർ സ്ഥാന നീക്കം; ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം
X

തിരുവനന്തപുരം: സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ രാഷ്ട്രപതിക്ക് ബില്ല് കൈമാറണം. ഗവർണറുടെ ലീഗൽ അഡ്വൈസർ അഡ്വ എസ് ഗോപകുമാരൻ നായരുടെതാണ് ഉപദേശം. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം രാഷ്ട്രപതിക്ക് അയക്കാമെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് ഉപദേശത്തിൽ പറയുന്നു.

തനിക്ക് മുകളിലുള്ളവർ ബില്ലിൽ തീരുമാനമെടുക്കട്ടെയെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. രാജ്ഭവൻ ഇതുവരെ ബിൽ രാഷ്ട്രപതിക്കയക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഡൽഹിയിലേക്ക് യാത്ര പോയ ഗവർണർ ജനുവരി എട്ടിന് കൊച്ചിയിലെത്തും ശേഷം 10-ാം തിയതി തിരുവനന്തപരുത്തെത്തുമെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന.

ലോകയുക്ത നിയമഭേദഗതി ഉൾപ്പടെ നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഗവർണർ തടഞ്ഞ് വെച്ചിട്ടുണ്ട്. ഇത്തരം നിലപാട് ഈ ബില്ലിലും തുടരാൻ സാധ്യതയുണ്ട്. ഗവർണറുടെ ലീഗൽ അഡ്വവൈസറിൽ നിന്നും ലഭിച്ച നിയമോപദേശത്തിന് പുറമെ ഭരണഘടന വിദഗ്ധരുടെ കൂടി ഉപദേശം തോൻ സാധ്യതയുണ്ട്. ഇതിന് ശേഷമായിരിക്കും തീരുമാനം.

STORY HIGHLIGHTS: Legal advice to governor to send chancellor bill to president

Next Story