Top

'ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാം'; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ ലീഗല്‍ അഡ്‌വൈസറാണ് നിയമോപദേശം നല്‍കിയത്.

6 Jan 2023 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
X

തിരുവനന്തപുരം: വിവാദമായ ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാല്‍ രാഷ്ട്രപതിക്ക് കൈമാറണമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. രാജ്ഭവന്‍ ലീഗല്‍ അഡ്‌വൈസറാണ് നിയമോപദേശം നല്‍കിയത്.

ചാന്‍സലര്‍ ബില്ലിന്മേല്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട ശേഷമാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവന്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Story Highlights: Legal Advice To Governor Arif Mohammad Khan On Chancellor Bill

Next Story