Top

'ഇടതുപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ചെയ്യാനുള്ളതെല്ലാം ചെയ്യും'; ഭിക്ഷാപത്രവുമായി പുറകില്‍ പോകില്ലെന്ന് സിപിഐ

ലോകായുക്ത വിധിയില്‍ പരമാധികാരം നിയമസഭക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

23 Aug 2022 7:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടതുപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ചെയ്യാനുള്ളതെല്ലാം ചെയ്യും; ഭിക്ഷാപത്രവുമായി പുറകില്‍ പോകില്ലെന്ന് സിപിഐ
X

കോഴിക്കോട്: ഇടതുപക്ഷ ഐക്യം അനിവാര്യമെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം. എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ഒരുമിക്കണം.ഇതിന് വേണ്ടി സിപിഐക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യും. എന്നാല്‍ ഭിക്ഷാപത്രവുമായി ആരുടെയും പുറകില്‍ പോകാന്‍ സിപിഐ ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലോകായുക്ത വിധിയില്‍ പരമാധികാരം നിയമസഭക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയാല്‍ സ്ഥിതിയെന്താകുമെന്ന ചോദിച്ച ബിനോയ് വിശ്വം സഭക്കാണ് അധികാരം, അലമ്ലാതെ ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും അഭിപ്രായപ്പെട്ടു.

'നിയമസഭയേക്കാളും പാര്‍ലമെന്റിനേക്കാളും വലിയ പദവിയോ പത്രാസോ ജുഡീഷ്യറിക്കോ എക്‌സിക്യൂട്ടീവിനോ ഇല്ല. സിപിഐഎമ്മും സിപിഐയും എല്‍ഡിഎഫും ഒറ്റകെട്ടായി പറയുകയാണ് ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ അസംബ്ലിയുടെ പരിഗണനയ്ക്ക് വന്നാല്‍ തെറ്റൊന്നുമില്ല.' ബിനോയ് വിശ്വം പറഞ്ഞു.

ലോകായുക്ത നിയമഭേദഗതി ബില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം കൂടികാഴ്ച്ച നടത്തിയിരുന്നു.

Next Story