'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ദ്രോഹിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം'; വനിതാ സ്ഥാനാര്‍ത്ഥി കൂടുതല്‍ പ്രതീക്ഷയെന്ന് ട്രാന്സ്ജെന്റര് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡും, ക്ഷേമ ബോര്‍ഡും, കമ്മിഷനും രൂപീകരിച്ച് കേരളത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷളെയും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെയും സംരക്ഷിച്ച് കേരളം ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായി മാറ്റുമെന്ന് അരുണിമ
24 May 2022 5:52 AM GMT
അനുശ്രീ പി.കെ

കൊച്ചി: തൃക്കാകര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടാപ്പം പ്രചാരണത്തില്‍ സജീവമായി ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ ദ്രോഹിക്കുന്ന ഒരു മുന്നണിയാണ് ഇടതുപക്ഷം. ട്രാന്സ്ജെന്റര് സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മുദ്രാവാക്യങ്ങളിലും കടലാസുകളിലും മാത്രം എഴുതുന്ന സര്‍ക്കാരാണിതെന്നും ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് പ്രതിനിധി അരുണിമ സുല്‍ഫിക്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡും, ക്ഷേമ ബോര്‍ഡും, കമ്മിഷനും രൂപീകരിച്ച് കേരളത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷളെയും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെയും സംരക്ഷിച്ച് കേരളം ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായി മാറ്റുമെന്നും അരുണിമ കൂട്ടിചേര്‍ത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എന്തുകൊണ്ട് കോണ്‍ഗ്രസ് തെരഞ്ഞെടുത്തു
പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ ദ്രോഹിക്കുന്ന ഒരു മുന്നണിയാണ് ഇടതുപക്ഷം. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മുദ്രാവാക്യങ്ങളിലും കടലാസുകളിലും മാത്രം എഴുതുന്ന സര്‍ക്കാരും നിയമസംവിധാനങ്ങളും ആണ് കേരളത്തില്‍ ഇന്ന് നിലനില് ഉള്ളത്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍, കേരളത്തില്‍ ഇന്ന് എത്ര ട്രാന്‍സ്ജെന്‍ഡര്‍ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്?. ആത്മഹത്യ, കൊലപാതകം എന്നിവയെക്കുറിച്ച് കൃത്യമായ പരിശോധന നടത്താനോ അതിലെ വസ്തുത മനസിലാക്കാനോ, ട്രാന്‍ജെന്‍ഡേഴ്സ് കൊല്ലപ്പെട്ട കേസുകളിലെ പ്രതികളെ കണ്ടെത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
നമ്മള് ഒരു പ്രശ്നവുമായി പൊലീസ് സ്റ്റേഷനില്‍ പോകുന്ന സാഹചര്യത്തില്‍ പോലീസുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധതയാണ്. ഞങ്ങളോട് തുണി ഊരാന്‍ ആവശ്യപ്പെടുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്യുന്നതിനെതിരെ നീതിപൂര്‍വ്വമായിട്ടുള്ള ഒരു ഇടപെടലും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തികച്ചും നികൃഷ്ട്ട ജീവുകളെ കാണുന്ന പോലെയാണ് ഇവിടുത്തെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ കാണുന്നത്.
തൃക്കാക്കര മണ്ഡലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആയിട്ടുള്ള നാലോളം ആളുകള്‍ക്കാണ് വോട്ട് ഉള്ളത്. അതിലുപരി പത്തോ ഇരുപതോ കമ്മ്യൂണിറ്റികള്‍ ഉള്‍പ്പെടുന്ന ഒരു മണ്ഡലം കൂടിയാണ് തൃക്കാക്കര. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംരക്ഷണം നല്കുവാനും, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്കുവാനും, പോലീസിന്റെ ഭാഗത്തുനിന്നുമുള്ള അനാസ്ഥ പരിഹരിക്കുവാനും, കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായി പോകുവാനും ഒരു തുടക്കമായാണ് തൃക്കാക്കര. ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ നേതൃതത്തിലുള്ള സ്ക്വാഡുകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
എത്രത്തോളമാണ് വിജയപ്രതീക്ഷ?
ഈ മണ്ഡലം ഞങ്ങള്‍ക്കൊപ്പമാണെന്ന് ഉറച്ച വിശ്വാസമുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡും, ക്ഷേമ ബോര്‍ഡും, കമ്മിഷനും രൂപീകരിച്ച് കേരളത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷളെയും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെയും സംരക്ഷിച്ച് കേരളം ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായി മാറ്റുവാനും ഞങ്ങള്‍ ശ്രമിക്കും.
വനിതാ സ്ഥാനാര്‍ത്ഥിയെന്നത് ട്ര്ാന്സ്ജന്ഡര് സമൂഹത്തെ സംബന്ധിച്ച് പ്രതീക്ഷയാണോ?
ഒരു വനിത സ്വാഭാവികമായും സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഒരു സ്ത്രീ എന്ന നിലയില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അവരോട് പങ്കുവെക്കാന്‍ സാധിക്കും. ഞങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളുംകൃത്യമായി നിര്‍ദ്ദേശിക്കാന്‍ ഉമ തോമസിനെ കൊണ്ട് സാധിക്കും. ഞങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു?
ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അന്നയുടെ നേതൃത്വത്തില്‍ എല്ലാ പ്രദേശത്തും സ്ക്വാഡ് വര്‍ക്കിന് ഞങ്ങള്‍ ശക്തമായി ഇറങ്ങുന്നുണ്ട്. ഷാഫി പറമ്പില്‍ എംഎല്‍എയോടൊപ്പം പ്രചാരണത്തിന് ഞങ്ങള്‍ ഇറങ്ങി വോട്ട്യര്ത്ഥിച്ചു. ഞങ്ങളുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുവാന്‍ ശക്തമായി തന്നെ യുഡിഎഫിനൊപ്പം ട്രാന്സ്ജെന്ര് കോണ്‍ഗ്രസ് മുന്നോട്ടുണ്ടാകും.'
STORY HIGHLIGHTS: Left Government In Kerala Is Trying To Harras Marginalized Society; Transgender Congrress President Arunima Sulfikker