പ്രവര്‍ത്തന ഫണ്ട് കാമ്പയിനിലൂടെ മുസ്ലീം ലീഗ് പിരിച്ചത് രണ്ട് കോടി രൂപ; ഇന്ന് പ്രവര്‍ത്തക സമിതി യോഗം
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം
23 April 2022 1:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. പ്രവര്‍ത്തന ഫണ്ട് ക്യാമ്പയിന് വിലയിരുത്തലിനായാണ് യോഗമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഹദിയ ക്യാമ്പയിന് വേണ്ടി ഓരോ ജില്ലയിലും നിയോഗിച്ച നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രവര്‍ത്തന ഫണ്ട് കാമ്പയിനിലൂടെ രണ്ട് കോടി രൂപയാണ് ഇത് വരെ പിരിച്ചത് .
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. എങ്കിലും മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയും, വഖഫ് വിഷയത്തിലെ തുടര്‍ നടപടിയും , ദേശീയതലത്തിലെ സമകാലിക വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. രാവിലെ 11 മണിക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം.
- TAGS:
- Muslim League
Next Story