പതിവ് തെറ്റിക്കാതെ പുരോഹിതര്‍; മനസ്സ് നിറഞ്ഞ് ക്രിസ്മസ് സമ്മാനം സ്വീകരിച്ച് ലീഗ് നേതാക്കള്‍
വീട്ടില്‍ എത്തിയ പുരോഹിതന്മാരെ സന്തോഷത്തോടെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്
25 Dec 2022 11:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ഇത്തവണത്തെ ക്രിസ്മസിലും പതിവ് തെറ്റിക്കാതെ പി കെ കുഞ്ഞാലികുട്ടിക്ക് സമ്മാനവുമായി ഊരകം ഫാത്തിമ മാതാ പള്ളിയിലെ പുരോഹിതന്മാര്. ഫാദര്‍ അബ്രഹാം കൊച്ചിലാത്തും ഫാദര്‍ ജോസഫ് ചുണ്ടയിലും ഫാദര്‍ സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തിലും എത്തിയതിന്റെ സന്തോഷം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. വീട്ടില്‍ എത്തിയ പുരോഹിതന്മാരെ സന്തോഷത്തോടെ സ്വീകരിക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പി കെ കുഞ്ഞാലികുട്ടിയെ കൂടാതെ ഇവര്‍ സമ്മാനവുമായി മുസ്ലിം ലീഗ് അധ്യക്ഷനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും സന്ദര്‍ശിച്ചു. പള്ളി ഭാരവാഹികളായ വി.എ ദേവസ്യ, ജോഷി, ഷാജു എന്നിവരാണ് പാണക്കാട് എത്തിയത്. പികെ കുഞ്ഞാലികുട്ടിയോടൊപ്പം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഉണ്ടായിരുന്നു.
'പതിവ് തെറ്റാതെ ക്രിസ്മസ് സമ്മാനങ്ങളുമായി അവരെത്തി. എന്റെ കുടുബവും ഫാത്തിമ മാതാ ചര്‍ച്ചുമായി പണ്ട് മുതലേ ഊഷമളമായ ഒരു ബന്ധം നിലനിര്‍ത്തി പോരുന്നുണ്ട്. സ്നേഹത്തിലും സൗഹൃദത്തിലും ആഘോഷത്തിലും പങ്ക് ചേര്‍ന്നും ഒരുമയോടെ ജീവിക്കുന്ന എന്റെ ഗ്രാമത്തിന്റെ ഈ നന്മ ഹൃദ്യവും മനോഹരവുമാണ്. അതെന്നും നിലനില്ക്കട്ടെ എന്ന് മനസ്സ് നിറഞ്ഞു ആഗ്രഹിക്കുന്നു. ക്രിസ്മസ് ഉയര്‍ത്തുന്ന സന്ദേശവും അത് തന്നെയാണ് ' എന്ന് പികെ കുഞ്ഞാലികുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
STORY HIGHLIGHTS: League leaders receive priests Christmas gift