ഐഎന്‍എല്‍ കേരള രൂപീകരണം അഭ്യൂഹം മാത്രം; പിന്നില്‍ പാര്‍ട്ടി വിട്ടവരെന്ന് വിശദീകരണം
ഐഎന്‍എല്‍ പിളര്‍ത്തി ഐഎന്‍എല്‍ കേരള രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആഭ്യൂഹങ്ങളെ തള്ളി നേതാക്കള്‍
20 Dec 2021 7:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഐഎന്‍എല്‍ പിളര്‍ത്തി ഐഎന്‍എല്‍ കേരള രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആഭ്യൂഹങ്ങളെ തള്ളി നേതാക്കള്‍. വഖഫ് സ്വത്ത് സംരക്ഷിക്കാനായി രൂപികരിച്ച കോഡിനേഷന്‍ കമ്മറ്റിയെ മുന്‍നിര്‍ത്തിയാണ് ആരോപണം. രാഷ്ട്രീയമില്ലെന്നും വിശ്വാസികള്‍ രൂപീകരിച്ചതാണ് കോഡിനേഷന്‍ കമ്മറ്റിയെന്നും സംസ്ഥാന സെക്കട്ടറിയേറ്റ് അംഗം അബ്ദുള്‍ അസീസ് വ്യക്തമാക്കി. കോഡിനേഷന്‍ കമ്മറ്റിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറും വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലെന്നും പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തുപോയവരാണ് ഇത്തരത്തിലുള്ള കിംവദന്തികള്‍ സൃഷ്ടിക്കുന്നതെന്നും ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു. അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഇതിന് പിന്നില്‍ കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ അസീസ് വ്യക്തമാക്കി. ഇടതു സ്വതന്ത്ര എംഎല്‍എ പിടിഎ റഹീം, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ വഹാബ് തുടങ്ങിയവരും കമ്മറ്റിയിലുണ്ട്.
ഇത്തരം കാര്യങ്ങളില്‍ സൂഷ്മത പുലര്‍ത്തേണ്ടതുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത് പാര്‍ട്ടി അറിയേണ്ട കാര്യമല്ലെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മതപരമൊ വിശ്വാസപരമൊ ആയ കാര്യങ്ങളില്‍ നേതൃത്വത്തിലേക്ക് വരുന്നത് ഐഎന്‍എല്ലിന്റെ പരിഗണനയിലില്ലെന്നും വ്യക്തമാക്കി. അതേസമയം ആക്ഷന്‍ കൗണ്‍സിന്റെ പ്രവര്‍ത്തനം സജീവമാണ്. ഇകെ സുന്നി നേതാക്കളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്.
- TAGS:
- INL
- kasim irikkoor