'ബിജെപി തോറ്റാല്‍ യുപി നന്നാവും'; യോഗിയെ തിരുത്താന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറാവണമെന്ന് കോടിയേരി
11 Feb 2022 1:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി തയ്യാറാവണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയെ തോല്‍പ്പിച്ചാല്‍ യുപിയിലെ ജീവിത നിലവാരം മെച്ചപ്പെടും. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സിപിഐയുടെ അതിപ്രസരത്തിന് മറുപടി പറയേണ്ടതില്ലെന്നും കോടിയേരി പറഞ്ഞുവച്ചു.
ഉത്തര്‍പ്രദേശിലെ ജീവിതനിലവാരം മെച്ചപ്പെടണങ്കില് ബിജെപി തോല്‍ക്കുക തന്നെ ചെയ്യണമെന്നാണ് കോടിയേരി ബാലകൃഷ്ണന് തിരിച്ചടിച്ചത്. സര്‍വമേഖലയിലും കേരളത്തിന് പിറകിലാണ് യുപി. കാട്ടുനീതി നടക്കുന്ന ഉത്തര്‍പ്രദേശ്, യോഗി പറഞ്ഞതുപോലെ കേരളം തന്നെയാണ് ആകേണ്ടത്. മോശമായി ചിത്രീകരിക്കാന്‍ ആണ് ശ്രമമെങ്കില്‍ കേരളത്തിലെ ബിജെപി തന്നെ അവരെ തിരുത്താന്‍ മുന്നിട്ടിറങ്ങണം.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല എന്ന് സിപിഐ പറയുന്നതില്‍ അര്‍ത്ഥമില്ല. സിപിഐയുമായി ഏത് കാര്യം ചര്‍ച്ച ചെയ്യാനും സിപിഎമ്മിന് മടിയില്ലെന്നും, ഇരുപാര്‍ട്ടികളും തമ്മില്‍ പരിഹരിക്കാനാകാത്ത പ്രശ്നമില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുന്‍ നിശ്ചയ പ്രകാരം നടക്കും. കോവിഡ് സാഹചര്യത്തില്‍ 1,500 പേരെ മാത്രം പങ്കെടുപ്പിക്കാനാണ് തീരുമാനം. സമ്മേളനത്തിന്റെ പൊതുറാലി ഒഴിവാക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഞഠജഇഞ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടത്താനും ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.