Top

പടിഞ്ഞാറെ മനക്കോടം കയർ വ്യവസായ സഹകരണസംഘം തെരഞ്ഞെടുപ്പ്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എൽഡിഎഫ്, പട്ടാമ്പിയിലും വിജയം

20 Jun 2022 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പടിഞ്ഞാറെ മനക്കോടം കയർ വ്യവസായ സഹകരണസംഘം തെരഞ്ഞെടുപ്പ്;  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട്  എൽഡിഎഫ്, പട്ടാമ്പിയിലും വിജയം
X

ചേർത്തല: പടിഞ്ഞാറെ മനക്കോടം കയർ വ്യവസായ സഹകരണസംഘം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വി എ സിദ്ധാർഥൻ, സി വി അനിരുദ്ധൻ, എം ആർ ചന്ദ്രബാബു, ജെ എസ് ശ്രീനി, റാണി മധു, എലിസബത്ത്, അംബുജാക്ഷി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഘം പ്രസിഡന്റായി വി എ സിദ്ധാർഥനെ തെരഞ്ഞെടുത്തു.

അതേസമയം, പട്ടാമ്പി ബ്ലോക്ക് ഭവനനിർമാണ സഹകരണസംഘത്തിലെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി പി എം. പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം. രാജൻ, ഒ. ശശിധരൻ, കെ. ഗോപാലകൃഷ്ണൻ, എം. ഹംസ, പി.പി. ജയശ്രീ, പി. രജനി, റജീന റഹ്‌മാൻ എന്നിവർ ഭരണസമിതി അംഗങ്ങളാണ്.

STORY HIGHLIGHTS: LDF Won Seats In Manakodam And Pattambi

Next Story