തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിൽ; ഒമ്പതിടത്ത് യുഡിഎഫ്, രണ്ടിൽ നിന്ന് ഒന്നിലേക്ക് ബിജെപി
22 July 2022 8:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിൽ. പത്തിടത്ത് ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചപ്പോള്‍ ഒമ്പത് സീറ്റുളില്‍ യുഡിഎഫ് നേടി. ബിജെപി രണ്ട് സീറ്റില്‍ നിന്ന് ഒരു സീറ്റിലേക്ക് തള്ളപ്പെട്ടു. കോട്ടയം കാണക്കാരി, തൃശൂർ കൊണ്ടാഴി, ഇടുക്കി രാജകുമാരി, ആലപ്പുഴ പാലമേൽ, കോഴിക്കോട് തിക്കോടി, കാഞ്ഞങ്ങാട് നഗരസഭ, ഇടുക്കി കല്ലാർ തുടങ്ങിയ വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചു.
കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡ് സീറ്റ് നിലനിർത്തി എൽഡിഎഫ്. കേരള കോൺഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. 216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനീതയുടെ വിജയം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിനു മനോജ് സർക്കാർ ജോലി കിട്ടിയതിനെ തുടന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 477, യുഡിഎഫ് 261, ബിജെപി 99 എന്നിങ്ങനെയാണ് വോട്ട് നില. എന്നാൽ ഫലം ഭരണത്തെ ബാധിക്കില്ല.
തൃശൂർ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. 416 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രേമലത വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഗ്രീഷ്മ പി ആർ 121 വോട്ട് നേടി.
ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 8, യുഡിഎഫ് 6 ,ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ആലപ്പുഴ പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ സജി കുമാര്‍ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എസ് രവീന്ദ്രന് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐഎഎമ്മിലെ കെ ബിജു അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കോഴിക്കോട് തിക്കോടി പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽ എല്‍ഡിഎഫിന് ജയിച്ചു. സിപിഐഎം സ്ഥാനാര്‍ത്ഥി ഷീബ പുല്‍പ്പാണ്ടി വാര്‍ഡ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. അഖില പുതിയോട്ടിലിനേക്കാള്‍ 448 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 791 വോട്ടുകളാണ് ഷീബയ്ക്ക് ലഭിച്ചത്. അഡ്വ. അഖില പുതിയോട്ടിലിന് 343 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ബിന്‍സി ഷാജിക്ക് 209 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആകെ പോള്‍ ചെയ്ത വോട്ട് 1343 ആണ്.
ആലുവ നഗര സഭാ 22-ാം വാർഡ് യുഡിഎഫ് നിർത്തി. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ വിദ്യാ ബിജു വിജയിച്ചു. 168 വോട്ടാണ് വിദ്യ ബിജുവിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എൻ കെ കവിതയ്ക്ക് 125 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പി ഉമാദേവിക്ക് 110 വോട്ടും ലഭിച്ചു. 574 വോട്ടർമാരാണ് വാർഡിൽ ആകെയുള്ളത്, 403 വോട്ട് പോൾ ചെയ്തത്. ഈ വാര്‍ഡിലെ കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്സനുമായിരുന്ന ജെബി മേത്തര്‍ എം പി ആയതോടെ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പടി ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയിയരുന്ന പി സ്നേഹയ്ക്ക് ജയിച്ചു. 1693 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പി വി വനജയും ലിബിനി സുരേഷുമായിരുന്നു യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് മെമ്പറായിരുന്ന ടി പി സുഭദ്രയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പത്തിടത്ത് ജയിച്ചു. യുഡിഎഫ് ആറ് വാർഡുകളിൽ ജയിച്ചു. എൽഡിഎഫിൽ നിന്നും ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ബി ജെ പി ഒരു സീറ്റ് നിലനിർത്തി.
മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷൻ എല്‍ഡിഎഫ് നിലനിർത്തി. 71 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎമ്മിലെ കെ എം വിജയലക്ഷ്മി വിജയിച്ചത്. പോക്സോ കേസ് പ്രതി ശശികുമാർ രാജിവെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷനില്‍ മുസ്ലീം ലീഗിന്റെ പരയറ്റ മുജീബ് റഹ്മാന് 155 വോട്ടിന് ജയിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന് യുഡിഎഫ് നിലനിര്‍ത്തി. 2007 വോട്ടിന് മുസ്ലീം ലീഗിന്റെ സി ടി അയ്യപ്പനാണ് ജയിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാര്‍ഡില്‍ 59 വോട്ടിന് യുഡിഎഫിലെ മുഹ്സിന സാഹിര്‍ വിജയിച്ചു. മലപ്പുറം ജില്ലയില്‍ ഒരു പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉള്‍പ്പെടെ അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കാസര്‍കോട് എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫിന് രണ്ട് സീറ്റും ലഭിച്ചു. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. 14-ാം വാര്‍ഡായ പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപിയുടെ ഉറച്ച സീറ്റായിരുന്നു പട്ടാജെ. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ 150 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച സീറ്റ് ഇത്തവണ 38 വോട്ടിനാണ് യുഡിഎഫ് പിടിച്ചെടുത്തത്. 5 പഞ്ചായത്ത് വാര്‍ഡുകളില്‍ 3 എണ്ണത്തില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് വിജയിച്ചത്.
STORY HIGHLIGHT: LDF won 10 seat in local body by election in Kerala