Top

മലപ്പുറം ന​ഗരസഭയിൽ എൽഡിഎഫ്; മഞ്ചേരിയും തിരൂരങ്ങാടിയും കുറ്റിപ്പുറവും നിലനി‍ർത്തി യുഡിഎഫ്

പോക്സോ കേസ് പ്രതി ശശികുമാർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

22 July 2022 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം ന​ഗരസഭയിൽ എൽഡിഎഫ്; മഞ്ചേരിയും തിരൂരങ്ങാടിയും കുറ്റിപ്പുറവും നിലനി‍ർത്തി യുഡിഎഫ്
X

മലപ്പുറം: മലപ്പുറം നഗരസഭ മൂന്നാംപടി ഡിവിഷനില്‍ എല്‍ഡിഎഫിന് ജയം. 71 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐഎമ്മിലെ കെ എം വിജയലക്ഷ്മി വിജയിച്ചത്. പോക്സോ കേസ് പ്രതി ശശികുമാർ രാജിവെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷനില്‍ മുസ്ലീം ലീഗിന്റെ പരയറ്റ മുജീബ് റഹ്മാന്‍ 155 വോട്ടിന് ജയിച്ചു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. 2007 വോട്ടിന് മുസ്ലീം ലീഗിന്റെ സി ടി അയ്യപ്പനാണ് ജയിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാര്‍ഡില്‍ 59 വോട്ടിന് യുഡിഎഫിലെ മുഹ്‌സിന സാഹിര്‍ വിജയിച്ചു. മലപ്പുറം ജില്ലയില്‍ ഒരു പഞ്ചായത്ത് ഡിവിഷനിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഉള്‍പ്പെടെ അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പത്തിടത്ത് ജയിച്ചു. യുഡിഎഫ് ആറ് വാർഡുകളിൽ ജയിച്ചു. എൽഡിഎഫിൽ നിന്നും ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ബി ജെ പി ഒരു സീറ്റ് നിലനിർത്തി. കോട്ടയം കാണക്കാരി, തൃശൂർ കൊണ്ടാഴി, ഇടുക്കി രാജകുമാരി, ആലപ്പുഴ പാലമേൽ, കോഴിക്കോട് തിക്കോടി, കാഞ്ഞങ്ങാട് നഗരസഭ, ഇടുക്കി കല്ലാർ തുടങ്ങിയ വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.

STORY HIGHLIGHT: LDF wins in Malappuram Municipality Munnampadi division.

Next Story