Top

'തെരഞ്ഞെടുപ്പ് ജയിക്കാന്‍ എല്‍ഡിഎഫ് എന്ത് പണിയും ചെയ്യും'; അശ്ലീല വീഡിയോ നാടകമെന്ന് സുരേഷ് ഗോപി

മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താത്തതി​ന്റെ പേരിൽ മുൻ എംഎൽഎ പി ടി തോമസിനെ കുറ്റപ്പെടുത്താനാവില്ലെന്നും പദ്ധതികൾക്ക് തടസം നിന്നത് സർക്കാരാണെന്നും സുരേഷ് ​ഗോപി

28 May 2022 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പ് ജയിക്കാന്‍ എല്‍ഡിഎഫ് എന്ത് പണിയും ചെയ്യും; അശ്ലീല വീഡിയോ നാടകമെന്ന് സുരേഷ് ഗോപി
X

തൃക്കാക്കര: തെരഞ്ഞെടുപ്പ് വിജയത്തിനായി എൽഡിഎഫ് എന്ത് പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫി​ന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അശ്ലീല വീഡിയോ എൽഡിഎഫി​ന്റെ നാടകമായി‍രുന്നെന്നും സുരേഷ് ​ഗോപി ആരോപിച്ചു.

ഇന്ന് രാവിലെയാണ് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണ​ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ​ഗോപി തൃക്കാക്കരയിൽ എത്തിയത്. പ്രചാരണത്തിനിടെ സുരേഷ് ​ഗോപി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താത്തതി​ന്റെ പേരിൽ മുൻ എംഎൽഎ പി ടി തോമസിനെ കുറ്റപ്പെടുത്താനാവില്ലെന്നും പ​ദ്ധതികൾക്ക് തടസം നിന്നത് സർക്കാരാണെന്നും സുരേഷ് ​ഗോപി കുറ്റപ്പെടുത്തി. 'ഈ ഉപതെരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആൾക്കാരുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി ടി എന്നു പറയുന്ന മഹാനായ എംഎൽഎ അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാൻ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിർ കക്ഷിയിൽപ്പെട്ട എംപിയേയും എംഎൽഎയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതിൽ ട്രിപ്പിൾ പിഎച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്' - സുരേഷ് ​ഗോപി പറഞ്ഞു.

പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമെല്ലാം ദലിതർക്കും ആദിവാസികൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ സംസ്ഥാന സർക്കാർ ഇടപെട്ട് തടഞ്ഞതായി സുരേഷ് ​ഗോപി ആരോപിച്ചു. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പാർലമെ​ന്റിൽ പറഞ്ഞതിന് ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 'ഇനിമുതൽ ആദിവാസി ഊരുകളിലേക്കു പോകണമെങ്കിൽ അവരുടെ ഓശാരം വേണമെന്ന ഉത്തരവ് ഈ അധമ ഭരണം പുറത്തിറക്കിയിട്ടുണ്ട്. സൗകര്യമില്ല. ആ അനുവാദമില്ലാതെ തന്നെ പോകും' - സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

Story Highlights : 'LDF will do anything to win the election'; Suresh Gopi says Jo Joseph's video is drama

Next Story

Popular Stories