Top

എംഎല്‍എമാരുടെ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്; കൂടരഞ്ഞിയില്‍ ജയിച്ചത് 7 വോട്ടിന്

കെ പ്രേംകുമാര്‍ ഒറ്റപ്പാലം എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

9 Dec 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎല്‍എമാരുടെ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്; കൂടരഞ്ഞിയില്‍ ജയിച്ചത് 7 വോട്ടിന്
X

തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ അഞ്ചിടത്തും എല്‍ഡിഎഫ് നിലനിര്‍ത്തി.പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശ്രീകൃഷ്ണന്‍ 9270 വോട്ടിന് വിജയിച്ചു. കെ പ്രേംകുമാര്‍ ഒറ്റപ്പാലം എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 7163 വോട്ടിനായിരുന്നു പ്രേംകുമാര്‍ വിജയിച്ചത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനന്തു രമേശനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 3495 വോട്ടിനായിരുന്നു എംഎല്‍എയുടെ വിജയമെങ്കില്‍ 10063 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനന്തു വിജയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തില്‍ ജമീല രാജിവെച്ച ഒഴിവിലാണ് കോഴിക്കോട് നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ്. 6766 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റസിയ തോട്ടായി വിജയിച്ചു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്‌ക്കോട് ഡിവിഷനില്‍ സിപിഐഎമ്മിലെ ആര്‍ പി നന്ദുരാജാണ് ജയിച്ചത്. 463 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. മുന്‍ അംഗം ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപ തെരഞ്ഞെടുപ്പ്. പതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്താനായില്ലെങ്കിലും 7 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് വാര്‍ഡ് നിലനിര്‍ത്തി. കഴിഞ്ഞ തവണ ലിന്റോ ജോസഫിന് 212 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

Next Story