കൊപ്പം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; ബിജെപി പിന്തുണയോടെ അവിശ്വാസ പ്രമേയം പാസായി
18 April 2022 9:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പട്ടാമ്പി: കൊപ്പം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതിനെ തുടര്‍ന്നാണിത്.
എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് അംഗങ്ങളാണുള്ളത്. ബിജെപിക്കുള്ള ഒരംഗം യുഡിഎഫ് പ്രമേയത്തെ പിന്തുണക്കുകയായിരുന്നു.
സിപിഐഎം 7, മുസ്ലിം ലീഗ് 7, കോണ്‍ഗ്രസ് 3, ബിജെപി 1, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫ് അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Story Highlights: LDF PRESIDENT POST LOST AT KOPPAM PANCHAYATH
Next Story