Top

ജെന്‍ഡര്‍ ക്യാംപെയിന്‍; കുടുംബശ്രീയില്‍ ശരീഅത്ത് വിരുദ്ധ പ്രതിജ്ഞയെന്ന് ആരോപണം

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയ പ്രതിജ്ഞയില്‍ ഇസ്ലാമിക് വ്യക്തി നിയമമായ ശരീഅത്ത് വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം.

2 Dec 2022 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജെന്‍ഡര്‍ ക്യാംപെയിന്‍; കുടുംബശ്രീയില്‍ ശരീഅത്ത് വിരുദ്ധ പ്രതിജ്ഞയെന്ന് ആരോപണം
X

നനvതിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയ പ്രതിജ്ഞയില്‍ ഇസ്ലാമിക് വ്യക്തി നിയമമായ ശരീഅത്ത് വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജെന്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കി നല്‍കിയ പ്രതിജ്ഞയിലെ സ്വത്തവകാശം സംബന്ധിച്ച ഭാഗത്തിലാണ് ശരീഅത്ത് വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന വിമര്‍ശനം ഉയര്‍ന്നത്.

'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും.' എന്നാണ് പ്രതിജ്ഞയില്‍ പറയുന്നത്. എന്നാല്‍ സ്വത്തവകാശം സംബന്ധിച്ച് ഇസ്ലാമിക ശരീഅത്തില്‍ കൃത്യമായ നിര്‍ദ്ദേശം ഉണ്ടെന്നും ഇതിന് വിരുദ്ധമായ സ്വത്തവകാശം സംബന്ധിച്ചിട്ടുള്ള പ്രതിജ്ഞാ ഭാഗം ഇസ്ലാമിക ശരീഅത്തിനോടുള്ള വെല്ലുവിളിയാണെന്നുമാണ് ആരോപണം. 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന ജെന്റര്‍ ക്യാമ്പയിനില്‍ ചൊല്ലാന്‍ കുടുംബശ്രീ അയല്‍ക്കുട്ടത്തിന് കൈമാറിയ പ്രതിജ്ഞയാണിത്. സിഡിഎസ് തലത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടത്.

'പെണ്‍കുഞ്ഞാവട്ടെ, ആണ്‍കുഞ്ഞാവട്ടെ, രണ്ട് കുഞ്ഞുങ്ങളുടേയും ജനനം നമ്മള്‍ ആഘോഷിക്കും.', മകനും മകള്‍ക്കും തുല്യവിദ്യാഭ്യാസത്തിനും തുല്യ പുരോഗതിക്കും തുല്യ അവസരം നല്‍കും, ബാല വിവാഹത്തേയും നിര്‍ബന്ധിത വിവാഹത്തേയും ഗാര്‍ഹിക പീഡനങ്ങളേയും നമ്മള്‍ എതിര്‍ക്കും., സ്ത്രീകളേയും പെണ്‍കുട്ടികളേയും ബഹുമാനിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും, സ്ത്രീകള്‍ക്കെതിരേയുള്ള ഏത് അതിക്രമത്തേയും നമ്മള്‍ എതിര്‍ക്കും, അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കില്ല, എല്ലാ അതിജീവിതമാരേയും അവരുടെ അന്തസോടെ സംരക്ഷിക്കുകയും അവരുടെ അനുഭവങ്ങള്‍ രബസ്യമായി സൂക്ഷിക്കുകയും ചെയ്യും, നമ്മള്‍ ഒരിക്കലും നിയമം കൈയ്യിലെടുക്കില്ല. സമാധാനത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും സന്ദേശങ്ങള്‍ എല്ലാ ഗ്രാമത്തിലേക്കും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും തുടങ്ങിയ മറ്റ് കാര്യങ്ങളും പ്രതിജ്ഞയിലുള്ളത്.

Story Highlights: Ldf Govt gender campaign, allegation of anti-Sharia pledge

Next Story