Top

ലൈഫ് മിഷന്‍ പദ്ധതി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത് അരലക്ഷം വീടുകള്‍, മൊത്തം മൂന്നേകാല്‍ ലക്ഷം

എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണെന്ന് മുഖ്യമന്ത്രി

3 Nov 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈഫ് മിഷന്‍ പദ്ധതി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത് അരലക്ഷം വീടുകള്‍, മൊത്തം മൂന്നേകാല്‍ ലക്ഷം
X

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മാത്രം പൂര്‍ത്തീകരിച്ചത് 50,650 വീടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ ആറര വര്‍ഷം കൊണ്ട് നിര്‍മിച്ച മൊത്തം വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

'2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയ്‌നും വിജയപൂര്‍വ്വം മുന്നേറുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്', മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ കൂടുതല്‍ മികവോടെ മുന്നോട്ട്. ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണ്. ഇതോടെ മൊത്തം വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ചു.

2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പെയ്‌നും വിജയപൂര്‍വ്വം മുന്നേറുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്. ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ആ ലക്ഷ്യം നമുക്ക് സാക്ഷാല്‍ക്കരിക്കാം.

Story highlights: LDF Government constructed 3 lakh houses in Life Mission Project

Next Story