Top

ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; 12ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം

6 May 2022 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍; 12ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം
X

തൃക്കാക്കര: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃക്കാക്കര മണ്ഡലത്തിൽ തെരഞ്ഞടുപ്പ് പ്രചരണം ശക്തമാക്കി എൽഡിഎഫ്. 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണാറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍നിന്ന് ഡോ.ജോ ജോസഫ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഒന്‍പതാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടത് വലത് മുന്നണികൾ പ്രചാരണം ശക്തമാക്കി. ബിജെപി സ്ഥാനാർത്ഥി പ്രഖ്യപനവും ഇന്നുണ്ടാകും. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ മുന്‍പന്തിയില്‍. ഇതിന് പുറമേ ഒഎം ശാലിന, ടിപി സിന്ധുമോള്‍ എന്നിവരാണ് ബിജെപി പരിഗണിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍. മഹിളാ മോര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ എം ശാലിന. ബിജെപി സംസ്ഥാന സെക്രട്ടിമാരില്‍ ഒരാളും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ടി പി സിന്ധുമോള്‍. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണനാണ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച നാലാമത്തെ വ്യക്തി. സാമുദായിക വോട്ടുകൾ തങ്ങളുടെ പാളയത്തിൽ എത്തിക്കുക എന്നതാണ് എല്ലാ മുന്നണികളും ലക്ഷ്യമിടുന്നത്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 11,996 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 45.42 ശതമാനം വോട്ടുകള്‍ പിടിക്കും 36 ശതമാനം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പോളും സ്വന്തമാക്കി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ തൃക്കാക്കര തുണച്ചു. 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയ്ക്ക് പകരം പി ടി തോമസായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി വിജയിച്ചു. 45.42 ശതമാനം വോട്ടുകള്‍ പിടിക്കും 36 ശതമാനം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളും സ്വന്തമാക്കി.2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കി.

ഭരണതുടര്‍ച്ചയുടെ ഇടതുതരംഗം കേരളമൊട്ടാകെ അടിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര യുഡിഎഫിന് ഒപ്പം നിന്നു. രണ്ടാം അങ്കത്തിനിറങ്ങിയ പി ടിയെ തളക്കാന്‍ ഡോ.ജെ. ജേക്കബ് എന്ന സ്വതന്ത്രനെ നിര്‍ത്തി എല്‍ഡിഎഫ് നടത്തിയ പരീക്ഷണം വിജയിച്ചില്ല. 14,329ലേക്ക് പി ടി യുടെ ഭൂരിപക്ഷം ഉയരുകയായിരുന്നു.

STORY HIGHLIGHTS: LDF Election convention will be inaugurated by Chief Minister Pinarayi Vijayan

Next Story