'കറുത്ത വസ്ത്രമിട്ട ഒരാള്‍ നിരീക്ഷിച്ചിട്ട് പോയി'; പത്ത് മിനുറ്റ് കഴിഞ്ഞാണ് ബോംബെറിയുന്നയാള് എത്തിയതെന്ന് ഇ പി
എകെജി സെന്ററിന് നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന് പറയുന്നത് ഈ ഭൂമുഖത്ത് ആരെങ്കിലും വിശ്വസിക്കുമോയെന്നും ഇ പി ജയരാജന് ചോദിച്ചു
1 July 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: എകെജി സെന്റര്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ എത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. സിപിഐഎം ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ദുര്‍ബലമാണ്. കോണ്‍ഗ്രസ് ഇത്തരത്തിലുള്ള പലവേലകളും ചെയ്യും. എകെജി സെന്ററിന് നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന് പറയുന്നത് ഈ ഭൂമുഖത്ത് ആരെങ്കിലും വിശ്വസിക്കുമോയെന്നും ഇ പി ജയരാജന് ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
സംഭവത്തെകുറിച്ച് ഇ പി ജയരാജന് വിശദീകരിക്കുന്നത് ഇപ്രകാരമാണ്-
'രാത്രി 11-30 ന് സ്ക്കൂട്ടറില്‍ എകെജി സെന്റര്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബോബുമായി അക്രമികള്‍ വരികയുണ്ടായി. കുന്നുകുഴി ഭാഗത്ത് നിന്നാണ് വന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ സ്ക്കൂട്ടറുമായി വന്ന് ആദ്യം പ്രദേശത്തെത്തി നിരീക്ഷിച്ച് തിരിച്ചുപോയി. അത് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷമാണ് ബോംബെറിയുന്നയാള് വന്നത്. ആ സ്ക്കൂട്ടര്‍ സ്ലോ ചെയ്തെടുത്ത് കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ബോബെടുത്ത് നേരെ എകെജി സെന്ററിന് നേരെയെറിയുകയാണ്. എറിയുന്ന ബോംബ് മതിലിന്റെ ഗേറ്റ് ഫിക്സ് ചെയ്യാനുള്ള കോണ്‍ഗ്രീറ്റിലാണ് കൊണ്ടത്. അതുകൊണ്ട് വലിയ അനിഷ്ടസംഭവുമുണ്ടായില്ല. എന്നാല്‍ വലിയ ശബ്ദവും പുകയും ഉണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശേഷം അതേ ദിശയിലേക്ക് തന്നെ അക്രമി രക്ഷപ്പെട്ടു. എകെജി സെന്റര്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ എത്തിയത്. എല്ലാ കക്ഷികളും ആക്രമണത്തെ അപലപിച്ചു. എന്നാല്‍ യുഡിഎഫ് പ്രതികരിച്ചില്ല. യുഡിഎഫിന്റെ ഒരു നേതാക്കളും അപലപിക്കുകയല്ല, ന്യായീകരിക്കുകയാണ് ചെയ്തത്. ' ഇ പി ജയരാജന് പറഞ്ഞു.
ഡല്‍ഹിയില്‍ എകെജി സെന്റര്‍ ആക്രമിച്ച, ദേശാഭിമാനി ഓഫീസ് ആക്രമിച്ച യുഡിഎഫിന്റെ ചരിത്രം പരിശോധിച്ചാല്‍ അവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് മനസ്സിലാവുമെന്നും ഇപി ജയരാജന് പറഞ്ഞു.
പ്രതികരണത്തിന്റെ പൂര്‍ണരൂപം-
രാത്രി 11-30 ന് സ്ക്കൂട്ടറില്‍ എകെജി സെന്റര്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ബോബുമായി അക്രമികള്‍ വരികയുണ്ടായി. കുന്നുകുഴി ഭാഗത്ത് നിന്നാണ് വന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ സ്ക്കൂട്ടറുമായി വന്ന് ആദ്യം പ്രദേശത്തെത്തി നിരീക്ഷിച്ച് തിരിച്ചുപോയി. അത് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷമാണ് ബോംബെറിയുന്നയാള് വന്നത്. ആ സ്ക്കൂട്ടര്‍ സ്ലോ ചെയ്തെടുത്ത് കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ബോബെടുത്ത് നേരെ എകെജി സെന്ററിന് നേരെയെറിയുകയാണ്. എറിയുന്ന ബോംബ് മതിലിന്റെ ഗേറ്റ് ഫിക്സ് ചെയ്യാനുള്ള കോണ്‍ഗ്രീറ്റിലാണ് കൊണ്ടത്. അതുകൊണ്ട് വലിയ അനിഷ്ടസംഭവുമുണ്ടായില്ല. എന്നാല്‍ വലിയ ശബ്ദവും പുകയും ഉണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശേഷം അതേ ദിശയിലേക്ക് തന്നെ അക്രമി രക്ഷപ്പെട്ടു. എകെജി സെന്റര്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ എത്തിയത്. എല്ലാ കക്ഷികളും ആക്രമണത്തെ അപലപിച്ചു. എന്നാല്‍ യുഡിഎഫ് പ്രതികരിച്ചില്ല. യുഡിഎഫിന്റെ ഒരു നേതാക്കളും അപലപിക്കുകയല്ല, ന്യായീകരിക്കുകയാണ് ചെയ്തത്.
ഞങ്ങള്‍ക്ക് ഇങ്ങനെയാരു ആക്രമണം ആസൂത്രണം ചെയ്യേണ്ട ആവശ്യമില്ല. എകെജി സെന്ററിന് നേരെ ഞങ്ങള്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന് പറയുന്നത് ഈ ഭൂമുഖത്ത് ആരെങ്കിലും വിശ്വസിക്കുമോ. ദുര്‍ബലമായ വാദങ്ങളെ തള്ളികളയുകയാണ്. രാഹുല്‍ഗാന്ധിയുടെ ഓഫീസിനെ ശക്തമായി അപലപിച്ച പാര്‍ട്ടിയാണ് സിപിഐഎം. പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതാണ് ഇടതുപക്ഷം. എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വേണ്ടിയെത്തിയ ക്രിമിനലുകളെ പൂമാലയിട്ട് അണിയിച്ചു. കോണ്‍ഗ്രസ് അക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അത് അപകടകരമാണ്. അതില്‍ നിന്നും പിന്മാറണം.
കുറ്റവാളികളെ കണ്ടെത്തും. യുഡിഎഫിന്റെ ചരിത്രം പരിശോധിച്ചാല്‍ ആ സംശയം ആര്‍ക്കും ഉണ്ടാവും. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണിതെന്ന്. കോണ്‍ഗ്രസിനെയാണ് ന്യായമായി സംശയിക്കേണ്ടത്. അവരല്ലേ അത് ചെയ്തോണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ എകെജി ഭവന് നേരെ കല്ലെറിഞ്ഞില്ലേ. ദേശാഭിമാനി ഓഫീസ് ആക്രമിച്ചില്ലേ, ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് യുഡിഎഫ് അല്ലേ. എല്ലാ കോണ്‍ഗ്രസുകാരും അതിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
അനിഷ്ട സംഭവങ്ങളും ഉണ്ടാവരുത്. ജനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവും. അത് ജനാധിപത്യരീതിയില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി പ്രതികരിക്കും. കോണ്‍ഗ്രസ് ഇത്തരത്തിലുള്ള പലവേലകളും ചെയ്യും.
- TAGS:
- AKG center
- CPIM
- EP Jayarajan
- LDF