Top

'കോഴിക്കോട് നിന്നെത്തിച്ച കോണ്‍ഗ്രസ് ഭീകരന്‍മാര്‍'; ദേശാഭിമാനി ആക്രമണത്തിന് പിന്നില്‍ സതീശന്റെ പ്ലാനിങ്ങെന്ന് ഇ പി

29 Jun 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് നിന്നെത്തിച്ച കോണ്‍ഗ്രസ് ഭീകരന്‍മാര്‍; ദേശാഭിമാനി ആക്രമണത്തിന് പിന്നില്‍ സതീശന്റെ പ്ലാനിങ്ങെന്ന് ഇ പി
X

വയനാട്: വയനാട് ദേശാഭിമാനി ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് കോഴിക്കോട് നിന്നെത്തിച്ച ഭീകരന്മാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എസ്എഫ്‌ഐ പ്രകടനം പരിധി വിട്ടതിനെ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് പിന്നീട് കലാപത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി ഡി സതീശന്‍ പ്ലാന്‍ ചെയ്തതനുസരിച്ചാണ് ദേശാഭിമാനി ഓഫീസ് ആക്രമിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിന് പത്രം ഓഫീസ് ആക്രമിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.

പിഡബ്ലൂസി ഡയറക്ടര്‍മാരില്‍ ഒരാളായ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മെന്ററാണെന്ന മാത്യ കുഴല്‍നാടന്റെ ആരോപണത്തിനും ഇ പി ജയരാജന്‍ മറുപടി പറഞ്ഞു. എന്തും പറയാനുള്ള സ്ഥലമല്ല നിയമസഭ. തെരഞ്ഞെടുത്ത ജനങ്ങളെയാണ് പരിഹസിക്കുന്നത്. നിയമസഭയില്‍ ഇല്ലാത്ത ആളെക്കുറിച്ച് ആക്ഷേപം ഉന്നയിക്കാന്‍ പാടില്ലെന്നാണ് നിയമസഭാ ചട്ടം. ഒരാളെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചാല്‍ അവിടെ വന്ന് വിശദീകരണം നല്‍കാന്‍ സാധിക്കുമോ, സഭയ്ക്ക് അകത്തുള്ളവരല്ല. പ്രശ്‌നം ഉന്നയിച്ച ആളുടെ ബന്ധുക്കളുണ്ടല്ലോ, അവരെക്കുറിച്ച് നിയമസഭയില്‍ വന്ന് പ്രസംഗിക്കാവോ. അവിവേകത്തിനും ഒരു കണക്കുണ്ട്. എന്തും പറയാനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കുകയാണ് കേരള നിയമസഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: LDF Convener EP Jayarajan against VD Satheeshan on Deshabhimani office attack by congress protesters

Next Story