Top

'ബിജെപിയില്‍ സുരേന്ദ്രനും മുരളീധരനുമുള്ള കാലത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട'; ആരെ ഇറക്കിയാലും ബിജെപി നിലം തൊടില്ലെന്ന് കെ മുരളീധരന്‍

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്

13 July 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയില്‍ സുരേന്ദ്രനും മുരളീധരനുമുള്ള കാലത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട;   ആരെ ഇറക്കിയാലും ബിജെപി നിലം തൊടില്ലെന്ന് കെ മുരളീധരന്‍
X

കോഴിക്കോട്: കെ. സുരേന്ദ്രനും വി. മുരളീധരനും ബിജെപിയിലുള്ള കാലത്തോളം കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ പേടിക്കേണ്ട ആവശ്യമില്ലെന്ന് കെ. മുരളീധരന്‍. കേന്ദ്രമന്ത്രി കേരളത്തില്‍ വന്ന് പ്രസംഗിക്കുന്നതിന് ഭയപ്പെടുന്നത്‌ എന്തിനാണെന്നും ആരെ ഇറക്കിയാലും കേരളത്തില്‍ ബിജെപി നിലം തൊടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വിദേശകാര്യ സെക്രട്ട്രിയായി നേരെ മന്ത്രിയായ ആളാണ് ജയ്‌ശങ്കര്‍. രാഷ്ട്രീയം എന്തെന്ന് അദ്ദേഹത്തിന് അറിയില്ല. പാലത്തിന്റെ താഴെ നിന്ന് നോക്കുന്ന പോലെ റെയില്‍വേ ട്രാക്കിലേക്ക് നോക്കാതിരിക്കാന്‍ മന്ത്രി ശ്രദ്ധിക്കണമെന്നും, അല്ലെങ്കില്‍ വല്ല ട്രെയ്‌നും വന്നാല്‍ അതുകൊണ്ട് പുലിവാലാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ താന്‍ സന്തോഷവാനാണ്. സുരേന്ദ്രനും വി. മുരളീധരനുമാണ് കേരളത്തിലെ ബിജെപിയെ നയിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നിലം തൊടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ കേന്ദ്രമന്ത്രി ഫ്‌ലൈഓവര്‍ നോക്കി നടക്കുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പിണറായി പറഞ്ഞു. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തേണ്ടത് തന്റെ ചുമതലയാണെന്നായിരുന്നു ജയ്‌ശങ്കറിന്റെ മറുപടി.

Story highlights: LDF and UDF should not be afraid as long as Surendran and Muralidharan are in BJP

Next Story