Top

എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകരെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം; ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു

അഭിഭാഷകരുടെ ഓഫീസില്‍വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി പരാതിക്കാരി എത്തിയപ്പോള്‍ എല്‍ദോസ് ആക്രമിച്ചെന്ന കേസിലാണ് പൊലീസ് മൂന്ന് അഭിഭാഷകരേയും പ്രതി ചേര്‍ത്തത്

31 Oct 2022 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകരെ പ്രതിചേര്‍ത്തതില്‍ പ്രതിഷേധം; ഹൈക്കോടതി നടപടികള്‍ തടസപ്പെട്ടു
X

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ അഭിഭാഷകരെ പ്രതിചേര്‍ത്ത സംഭവത്തില്‍ ഹൈക്കോടതിയില്‍ പ്രതിഷേധം. കോടതി നടപടികള്‍ അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു. ഇതോടെ ഹൈക്കാടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണ്. ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ മാറ്റിവെച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.

അഭിഭാഷകരുടെ ഓഫീസില്‍വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി പരാതിക്കാരി എത്തിയപ്പോള്‍ എല്‍ദോസ് ആക്രമിച്ചെന്ന കേസിലാണ് പൊലീസ് മൂന്ന് അഭിഭാഷകരേയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലക്‌സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ അലക്‌സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.

പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അഭിഭാഷകരെ പ്രതി ചേര്‍ത്തതെന്നാണ് ആരോപണം. തിടുക്കപ്പെട്ടുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോടതി നടപടികളില്‍ വിട്ട് നിന്നതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ സന്തോഷ് പീറ്റര്‍ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം.

Story highlights: Lawyers boycotted high court proceedings for the case against lawyers

Next Story