അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി; കേസെടുത്ത് പൊലീസ്
അഡ്വ നമിത ശോഭനയെയാണ്(42) മരിച്ച നിലയില്‍ കണ്ടെത്തിയത്
14 Jan 2023 10:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. അഡ്വ നമിത ശോഭനയെയാണ്(42) മരിച്ച നിലയില്‍ കണ്ടെത്തിയത്. നമിത താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നമിതയെ കാണാനില്ലായിരുന്നു. പേരാമംഗലം പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിവാഹ മോചിതയായ സ്ത്രീയാണ് നമിത. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Lawyer found dead in puzhakkal
Next Story