കഞ്ചാവ് വിൽപ്പനക്കേസിൽ തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ
17 Jun 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുൻപ് തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു.
തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള വീട്ടിൽ നിന്നും 9.6 കിലോ കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വിൽപനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആശിഷിക്കിന്റെ വീടാണ് എന്നത് വ്യക്തമായത്.
ഇതോടെ കേസിലെ അഭിഭാഷകന്റെ പങ്ക് വ്യക്തമായതോടെയാണ് എക്സെെസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ആഷിക്ക് ഇന്ന് രാവിലെ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സെെസ് സംഘം വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത്.
STORY HIGHLIGHTS: lawyer arrested in drug sale case in Thiruvananthapuram
- TAGS:
- Lawyer
- Thiruvananthapuram