Top

'കോടാലിയേതാ മഴുവേതാ എന്നറിയാത്തയാള്‍ വാദിച്ചാല്‍ ജാമ്യം കിട്ടാതിരിക്കുമോ?'; പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പ്രതിഭാ​ഗത്തിന്റെ വാദത്തിലെ വെെരുദ്ധ്യം കോടതിയെബോധ്യപ്പെടുത്തേണ്ട ആവശ്യമേയുള്ളുവെന്നും കൈക്കോടലിയാണോ കോടാലിയാണോ എന്ന തര്‍ക്കത്തിന്റെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

23 Jun 2022 4:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടാലിയേതാ മഴുവേതാ എന്നറിയാത്തയാള്‍ വാദിച്ചാല്‍ ജാമ്യം കിട്ടാതിരിക്കുമോ?; പ്രതികളെ സഹായിക്കുന്ന നടപടിയുണ്ടായെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
X

കൊച്ചി: സിസ്റ്റർ അഭയ കേസിൽ ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സിബിഐക്ക് വേണ്ടി ഹാജരായതെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍. പ്രതികൾക്ക് ഹെെക്കോടതി ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കേസിൽ പതിറ്റാണ്ടുകളായി നിയമപോരാട്ടം നടത്തുന്ന ജോമോന്‍റെ വിമർശനം. കോടതി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ അഭിഭാഷകന് കഴിയുന്നില്ലെന്നും ജോമോൻ പറഞ്ഞു. കോടാലിയെന്താണെന്ന് അറിയാത്ത അഭിഭാഷകനെ അതെന്താണെന്ന് ധരിപ്പിച്ചത് കോടതിയാണെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രതികള്‍ കൊലക്കുപയോഗിച്ച ആയുധം കോടാലിയാണ്. എന്നാൽ അത് വാദിക്കുന്ന ആളുതന്നെ ആത്മഹത്യയാണെന്നും വാദിക്കുന്നുവെന്നും ജോമോൻ കുറ്റപ്പെടുത്തി. പ്രതിഭാ​ഗത്തിന്റെ വാദത്തിലെ വെെരുദ്ധ്യം കോടതിയെബോധ്യപ്പെടുത്തേണ്ട ആവശ്യമേയുള്ളുവെന്നും കൈക്കോടലിയാണോ കോടാലിയാണോ എന്ന തര്‍ക്കത്തിന്റെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ബിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷനായ ഇതേ ബെഞ്ച് പ്രതികളുടെ അപ്പീലിന് കൗണ്ടര്‍ ഫയല്‍ ചെയ്യണമെന്ന് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ അത് ഫയൽ ചെയ്തിട്ടില്ലെന്നും ജോമോൻ പറഞ്ഞു.

കേസിന്റെ മെറിറ്റ് ബോധ്യപ്പെടുത്തുന്നതില്‍ സിബിഐ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടുവെന്ന് ജോമോൻ രൂക്ഷമായി പ്രതികരിച്ചു. ഹൈക്കോടതിയില്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിങ്ങ് പ്രോസിക്യൂട്ടറെ അനുവദിച്ചിട്ടില്ലെന്നും ഇത് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചു എന്ന് സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചോയെന്നും അന്വേഷിക്കണമെന്നും ജോമോൻ ആവശ്യപ്പെട്ടു.

ജോമോന്‍ പുത്തന്‍പുരക്കല്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്:

കേസിനെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത അഭിഭാഷകനാണ് സിബിഐക്ക് വേണ്ടി അപ്പിയര്‍ ചെയ്തത്. കോടതി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ കഴിയുന്നില്ല. കോടാലിയെന്താണെന്ന് അറിയാത്ത അഭിഭാഷകന് കോടതിയാണ് കോടാലിയെന്താണെന്ന് ധരിപ്പിക്കുന്നത്. പ്രതികള്‍ കൊലക്കുപയോഗിച്ച ആയുധം കോടാലിയാണ്. കൈക്കോടാലിയാണെന്നുളളതാണ് രാമന്‍പിളളയുടെ വാദം. രാമന്‍പിളള പറയുന്നത് പ്രതിഭാഗം വക്കീലിന്റെ വാദം. അത് വാദിക്കുന്ന ആളുതന്നെ ആത്മഹത്യയാണെന്നും വാദിക്കുന്നു. ആത്മഹത്യയാണെങ്കില്‍ കൈക്കോടലിയാണൊ കോടാലിയാണൊ എന്ന തര്‍ക്കത്തിന്റെ ആവശ്യം എന്താ. കോടതിയെ ബോധ്യപ്പെടുത്തേണ്ട ആവശ്യമല്ലെയുളളു. പ്രതികളെ ശിക്ഷിച്ചതിന് അപ്പീല്‍ ഫയല്‍ ചെയ്തിട്ട് ഒന്നരവര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 ന് ഇതേ ബഞ്ച്, ബിനോദ് ചന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ച് പ്രതികളുടെ അപ്പീലിന് കൗണ്ടര്‍ ഫയല്‍ ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഇതേവരെ ഫയല്‍ ചെയ്തിട്ടില്ല. ഫയല്‍ ചെയ്യാത്തതിനെ കുറിച്ച് രണ്ടുമൂന്നു മാസം മുമ്പ് ഞാന്‍ പറഞ്ഞതാണ്. അനന്തകൃഷ്ണന്‍ എന്ന ഇപ്പോള്‍ ചുമതലയുളള സിബിഐ ഉദ്യോഗസ്തന്‍ ഫയല്‍ ചെയ്തുവെന്ന് തട്ടി. ഞാന്‍ സെക്ഷനില്‍ ചെന്ന് തപ്പി .ഫയല്‍ ചെയ്തിട്ടില്ലായെന്ന് റിക്കാര്‍ഡ് ഞാന്‍ വാട്ട്‌സാപ്പില്‍ ഞാന്‍ അയച്ചു കൊടുത്തു. കൗണ്ടര്‍ എങ്കിലും ഫയല്‍ ചെയ്തിരുന്നെങ്കില്‍ കോടതിക്ക് മനസിലായേനെ.

പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിനെക്കുറിച്ചും വസ്തുതാപരമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ ഒരു കൗണ്ടറെങ്കിലും ഫയല്‍ ചെയ്യണ്ടെ. കഴിഞ്ഞ ദിവസം കോടതി രാവിലെ 11 മണിക്ക് കേസെടുത്തു 12.30 കേസ് വാദം പൂര്‍ത്തിയാക്കി. ആദ്യദിവസം തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കില്ലെന്ന് കോടതിയറിച്ചു. കേസിന്റെ മെറിറ്റ് ബോധ്യപ്പെടുത്തുന്നതില്‍ സിബിഐ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈക്കോടതിയില്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്റിങ്ങ് പ്രോസിക്യൂട്ടറെ അനുവദിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചു എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത തിരുവന്തപുരം പ്രോസിക്യൂട്ടര്‍ നവാസ് തെലങ്കാനയില്‍ നിന്നും വക്കീല്‍ വന്നപ്പോള്‍ ഇങ്ങോട് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് അനന്തകൃഷ്ണന്‍ ഈ കേസിലേക്ക് വരുന്നത് അതുകൊണ്ട് കേസിന്റെ മുന്‍ വിവരങ്ങള്‍ അനന്തകൃഷ്ണനറിയില്ല. ഫയല്‍ നോക്കിയാല്‍ ഫയല്‍ സംസാരിക്കുമോ. ഞാന്‍ ഡിസ്‌കഷന്‍ വേണ്ടെ എന്ന് ചോദിച്ചപ്പോള്‍ കേസ് പഠിച്ചുകഴിഞ്ഞു എന്നാണ് പറഞ്ഞത്.

പഠിച്ചുയെന്ന് പറഞ്ഞ സിബിഐ പ്രോസിക്യൂട്ടര്‍ അരിയെത്ര എന്നു ചോദിച്ചപ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞത്. കോടാലിയേതാ കൈക്കോടാലിയേതാ മഴുയേതാ എന്നറിയാന്‍മേലാത്ത പാര്‍ട്ടി സിബിഐക്ക് വേണ്ടി വാദിച്ചാല്‍ ജാമ്യം കിട്ടാതിരിക്കുമോ.കേസിന്റെ വിധി വരാന്‍ 5 വര്‍ഷമെങ്കിലും എടുക്കും. ജാമ്യം കിട്ടിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ ഞാന്‍ സിബിഐക്ക് പരാതി നല്‍കും. സിബിഐയുടെ ഗുരുതരമായ വീഴ്ചയും പ്രതികളെ സഹായിക്കുന്ന നടപടിയുമാണ് ഇതൊക്കെ സംഭവിച്ചത്. ദൈവത്തിന്റെ അദൃശ്യശക്തികൊണ്ട് സിബിഐ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തു എന്ന അനങ്ങാപ്പാറ നയമാണ് എന്നെ പ്രാഥമിക വിവരശേഖരണത്തിന് എന്നെ പ്രയോചനപ്പെടുത്താത്തത്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ചോയെന്നും അന്വേഷിക്കണം.

Story Highlights: Jomon Puthenpurakkal said that the lawyer appeared for the CBI who did not know what happened in the Sister Abhaya case

Next Story