Top

'അദാനിക്ക് അടിയറവ് പറയരുത്'; വിഴിഞ്ഞം സമരത്തിൽ സർക്കാരിന്‍റെ സമീപനം തെറ്റെന്ന് ലത്തീൻ അതിരൂപത

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് വരെ സമരത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് ഇന്നലെ ചേർന്ന സമരസമിതി യോഗത്തിലെ തീരുമാനം

27 Aug 2022 2:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദാനിക്ക് അടിയറവ് പറയരുത്; വിഴിഞ്ഞം സമരത്തിൽ സർക്കാരിന്‍റെ  സമീപനം തെറ്റെന്ന് ലത്തീൻ അതിരൂപത
X

തിരിവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ലത്തീന്‍ രുപത. അദാനി ഗ്രൂപ്പ് എല്ലാവരേയും പറ്റിച്ചു. അദാനിക് അടിയറവ് പറയരുതെന്നും സര്‍ക്കാരിന്റ സമീപനം ശരിയല്ലെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ഇന്നലെ വ്യക്തമാക്കി.

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് വരെ സമരത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് ഇന്നലെ ചേർന്ന സമരസമിതി യോഗത്തിലെ തീരുമാനം. ഉപരോധ സമരത്തിന്റെ 12-ാം ദിനമായ ഇന്ന് സന്റ് ആന്‍ഡ്രൂസ്, ഫാത്തിമപുരം, പുത്തന്‍ത്തോപ്പ്, വെട്ടുതുറ, മര്യനാട്, ഇടവകകളുടെ നേതൃത്വത്തിലാണ് സമരം. ഇന്ന് കൂടുതല്‍ പൊലീസുകാരെ സമര സ്ഥലത്ത് വിന്യസിക്കും.

ഇത് അതിജീവനത്തിന്റെ സമരമാണ് അതുകൊണ്ട് തന്നെ ഇത് മുന്നോട്ട് കൊണ്ടു പോകും. ഈ സമരം നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഫാ. തിയോഡിഷ്യസ് കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ലെന്നും കോടതി മാനുഷികമായി കാര്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. ദേശിയ പ്രാധാന്യം ഉള്ള പദ്ധതി ഏഴ് ദിവസമായി മുടങ്ങി കിടക്കുകയാണെന്ന് ഇന്നലെ അദാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപത നടത്തിയ ചര്‍ച്ച ഫലം കാണാതായതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആലോചിക്കുണ്ട്.

Story Highlight: Latiin diocese to strengthen the vizhinjam protest

Next Story