Top

'വിഴിഞ്ഞം സമരം നിർത്തിയത് താത്ക്കാലികമായി'; പളളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ അതിരൂപത

സർക്കാർ നൽകിയ ആറ് ഉറപ്പുകളും സർക്കുലറിൽ വിശദമാക്കുന്നുണ്ട്

11 Dec 2022 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം സമരം നിർത്തിയത് താത്ക്കാലികമായി; പളളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ അതിരൂപത
X

തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചത് താത്ക്കാലികമാണെന്ന് ലത്തീൻ അതിരൂപത സർക്കുലർ. സമരം പിൻവലിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഇന്ന് ലത്തീൻ അതിരൂപതയുടെ കീഴിലുളള പളളികളിൽ ഇന്ന് ഇടയലേഖനം വായിച്ചു. സംഘർഷവും അനിഷ്ട സംഭവങ്ങളുമാണ് സമരം അവസാനിപ്പിക്കാനുളള പ്രധാന കാരണങ്ങൾ. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാ​ദം മാത്രമാണെന്ന് സർക്കുലറിൽ പറയുന്നു.

സർക്കാർ നൽകിയ ആറ് ഉറപ്പുകളും സർക്കുലറിൽ വിശദമാക്കുന്നുണ്ട്. തീരശോഷണം തുറമുഖ നിർമ്മാണം മൂലമാണെന്നത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി. അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും രാവിലെ കുര്‍ബാന മധ്യേയാണ് സര്‍ക്കുലര്‍ വായിച്ചത്.

സമരം ഒത്തുതീർപ്പായതിന് പിന്നാലെയാണ് സമവായ ധാരണകളും നിലപാടും വ്യക്തമാക്കി സഭ സർക്കുലർ പുറത്തിറക്കിയത്. സമാധാന അന്തരീക്ഷം നിലനർത്തുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും ലത്തീൻ അതിരൂപതയുടെ വിശദീകരിക്കുന്നു. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് 140 ദിവസത്തിന് ശേഷം സമരം അവസാനിപ്പിച്ചത്.

STORY HIGHLIGHTS: Latin Archdiocese reading the epistle in the churches today on vizhinjam issue

Next Story