Top

'കേരളത്തിന്റെ സൈന്യമാണ് മത്സ്യതൊഴിലാളികള്‍ എന്നൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്'; സര്‍ക്കാര്‍ തങ്ങളോട് സംസാരിക്കണമെന്ന് ലത്തീന്‍ രൂപത

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയര്‍ത്തി

16 Aug 2022 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിന്റെ സൈന്യമാണ് മത്സ്യതൊഴിലാളികള്‍ എന്നൊക്കെയാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്; സര്‍ക്കാര്‍ തങ്ങളോട് സംസാരിക്കണമെന്ന് ലത്തീന്‍ രൂപത
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നാലാം ഘട്ട സമരം ഇന്ന് ആരംഭിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തെക്ക് പ്രതിഷേധമാര്‍ച്ച് നടത്തുകയും തുറമുഖത്തിന്റെ മുഖ്യ കവാടം ഉപരോധിക്കുകയും ചെയ്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയര്‍ത്തി.

'കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നൊക്കെയാണ് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. വലിയതുറയിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല' ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍ക്കുന്നത്, കാര്യങ്ങളൊന്നും നടക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നതെങ്കിലും ഇപ്പോഴത്തെ സര്‍ക്കാര്‍ അത് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം പദ്ധതി മുന്നോട്ടു പോകുന്നതെന്നും തീരശോഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണെന്നും തീരദേശവാസികള്‍ ആരോപിച്ചു. തുറമുഖ നിര്‍മ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുവമെന്നും സമരക്കാര്‍ പറഞ്ഞു.

തുറമുഖ പദ്ധതി കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം, അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ, തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് പരിഹാരം എന്നീ ആവശ്യങ്ങളാണ് തീരദേശവാസികള്‍ ഉന്നയിക്കുന്നത്. അതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കണമെന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

Story Highlights: Latin archdiocese protest against vizhinjam port

Next Story